അന്നും ഇന്നും മലയാളികളുടെ പ്രിയങ്കരിയാണ് നടി ഭാവന . നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാളികളുടെ മനസില്‍ ഈ നടിക്ക് വലിയ സ്ഥാനം തന്നെയായിരുന്നു.
ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുള്ള താരമാണ് ഭാവന. വേറിട്ട തന്റെ കളര്‍ഫുള്‍ ചിത്രങ്ങള്‍ നിമിഷനേരംകൊണ്ട് വൈറല്‍ ആവാറുണ്ട് . ഭാവന പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് .

ചുവപ്പ് നിറത്തിലുള്ള ഗൗണണിഞ്ഞാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. എന്തായാലും ഭാവനയുടെ പുതിയ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് താരം ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടി ലേറെയായി അഭിനയ രംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ

സിനിമ നിര്‍മ്മാതാവായ നവീനും ആയുള്ള വിവാഹ ശേഷം താരം മലയാള ചിത്രത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് തന്നെ തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ് ഭാവന.ഈ അടുത്താണ് താന്‍ മലയാള ചിത്രത്തിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് നടി പറഞ്ഞത്. അങ്ങനെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നടി ഭാവനയും മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തി ലൂടെയാണ് ഭാവന തിരികെ യെത്തുന്നത്.