
മന്തി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ചിക്കൻ, മഞ്ഞൾപൊടി, ചിക്കൻ ക്യൂബ്സ്, മല്ലിയില, പുതിനയില, കുരുമുളക്, ജീരകം, ആവിശ്യമുള്ള എണ്ണ, കൂടാതെ ബസ്മതി അരി, പട്ട, ഗ്രാമ്പൂ, ഏലക്ക, ഉണക്ക നാരങ്ങ, ആവശ്യത്തിനു ഉപ്പും നെയ്യും ഇത്രയും സാധനങ്ങൾ മതിയാകും..
ചിക്കൻ കഴുകി പാകത്തിനുള്ള കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കാം.. അല്പം വലിയ കഷണങ്ങൾ ആക്കുന്നത് ആയിരിക്കും മന്തിക്ക് പാകം.. ഒന്നര ടേബിൾസ്പൂൺ കുരുമുളകും, ഒന്നര ടേബിൾസ്പൂൺ നല്ല ജീരകവും ചതച്ച് വെക്കണം.. മല്ലിയില പൊതിനയില എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക…

ഇനി മുറിച്ചെടുത്ത ചിക്കൻ കഷണങ്ങളിലേക്ക് ചതച്ച ഒന്നര ടേബിൾസ്പൂൺ കുരുമുളകും നല്ല ജീരകവും ചേർക്കാം… പിന്നീട് കാൽടീസ്പൂൺ മഞ്ഞൾപൊടി, രണ്ട് ചിക്കൻ ക്യൂബ്, മുക്കാൽകപ്പ് എണ്ണയും ചെറുതായി അരിഞ്ഞ മല്ലിയിലയും പുതിനയിലയും രണ്ട് ടേബിൾസ്പൂൺ വീതം ചിക്കനോടൊപ്പം ഒരു ബൗളിലേക്ക് ഇട്ട് നന്നായി മിക്സ് ചെയ്യാം… ഇതിനെ ഇനി രണ്ടു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വയ്ക്കണം…ചിക്കനിൽ എല്ലാം പിടിച്ച് വരട്ടെ..
ഇനി മൂന്ന് ഗ്ലാസ് ബസ്മതി അരി എടുക്കാം, ഇത്

നന്നായി കഴുകി അൽപസമയം വെള്ളത്തിൽ കുതിർക്കാം.. ഇനി നാലര കപ്പ് വെള്ളം ചൂടാക്കി, പട്ട ഗ്രാമ്പു ഏലക്ക ഉണങ്ങിയ നാരങ്ങയും അര ടേബിൾസ്പൂൺ കുരുമുളകും(മുഴുവനെ) ചേർക്കാം.. എല്ലാം നന്നായി തിളച്ചുവരുമ്പോൾ കഴുകി കുതിർക്കാൻ വെച്ച അരി ഇതിലേക്ക് ചേർക്കാം.. അരി വെന്തതിനു ശേഷം അരിപ്പ പാത്രത്തിലേക്കു ചോറ് ഇട്ട് അധികമുള്ള വെള്ളം വാർത്ത് കളയാം.. ഇനി ചിക്കൻ വേവിക്കണം, ദം ചെയ്യാനുള്ള പാത്രത്തിൽ തന്നെ ചിക്കൻ വേവിക്കാം.. ഈ പാത്രത്തിലേക്ക് ഫ്രിഡ്ജിൽ വെച്ചിരുന്ന ചിക്കൻ അൽപസമയം വെളിയിൽ വെച്ചതിനുശേഷം ഇടാം..ഇതിലേക്ക് അല്പം

വെള്ളവുമൊഴിച്ച് വേവിച്ചെടുക്കാം, ചിക്കൻ നന്നായി വെന്തതിനുശേഷം ഇതിലേക്ക് വേവിച്ച അരിയും ചേർത്ത്, മല്ലിയില പുതിനയില എന്നിവ വിതറി ദം ചെയ്തെടുക്കാം.. 20 മീറ്ററോളം ദം ചെയ്തശേഷം, മയോണൈസ് സാലഡ് എന്നിവയോടൊപ്പം മന്തി കഴിക്കാൻ തയ്യാറാണ്…