
വളരെ ചുരുങ്ങിയ കാലം കൊണ്ട് കൊല്ലം ജില്ലയിലേക്കുള്ള യാത്ര സങ്കൽപ്പങ്ങൾക്ക് പുതിയൊരു മാനം പകർന്നാണ് ജഡായു പാറയുടെ വരവ്… രാവണൻറ്റെ വെട്ടേറ്റ് ഇടത്തേ ചിറക് നഷ്ടപ്പെട്ടു കൊല്ലം ജില്ലയിലെ ചടയമംഗലത്ത് മലയോളം വലിപ്പമുള്ള കരിമ്പാറ കൂട്ടത്തിലേക്ക് ജഡായു വന്ന് പതിക്കുന്നത്.. ചരിത്ര കഥകളിൽ ജടായു വീണ പാറയെ ജഡായുപാറ എന്ന് വിശേഷിപ്പിക്കുന്നു… ഈ പ്രദേശം കാണാൻ പണ്ടേ ആളുകൾ എത്താറുണ്ട് എങ്കിലും ശില്പ കാരനായ

രാജീവ് അഞ്ചലിന്റെ മേൽനോട്ടത്തിൽ ഈ പ്രതിമ പൂർത്തിയായതോടെ ആണ് ഇങ്ങോട്ടേക്ക് ഉള്ള സഞ്ചാരികളുടെ ഒഴുക്കിന് കണക്കില്ലാതെ ആയത്.. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ഈ പാറയുടെ ഒരു ഭാഗം കാണാൻ കഴിയും… വിദൂര കാഴ്ചയിൽ ; നഷ്ടപ്പെടാതെ ബാക്കിയുള്ള വലത്തേ ചിറകുവിടർത്തി തലയും കാലുകളും മുകളിലേക്ക് പൊക്കി കിടക്കുന്ന ശിൽപം ആണ് കാണുന്നത്… ആയിരം അടിയിൽ കൂടുതൽ ഉയരത്തിലുള്ള ഈ പാറയുടെ അടുത്ത് വന്നാൽ ശില്പത്തെ അല്ല, അകത്തുള്ള വിസ്മയക്കാഴ്ചകൾ ആണ് കാണാനാവുക.. ശില്പത്തിന് മാത്രമായി 250 അടി ഉയരമാണ് ഉള്ളത്.. ചടയമംഗലത്തെ

കരിമ്പാറക്കൂട്ടങ്ങളിൽ ഏറ്റവും വലുതിലാണ് ഈ ശിൽപം തീർത്തിരിക്കുന്നത്… ഇത് മൂന്ന് നിലകളുള്ള പാറയുടെ ഉൾഭാഗത്ത് 6 ഡി കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്.. രാമൻ, സീത, രാവണൻ, ജഡായു എന്നിവർ എല്ലാം 6 ഡി തീയേറ്ററിൽ കഥാപാത്രങ്ങളായി വരുന്നു.. പുറത്തുനിന്നു നോക്കുമ്പോൾ ഇത് ഒരു ശിൽപം അകത്ത് നിന്ന് ഒരു തീയറ്റർ എന്ന മാതൃകയിൽ ആണ് നിർമ്മാണം.. 10 വർഷത്തോളം

സമയമെടുത്താണ് പ്രതിമ പൂർത്തിയാക്കിയത്.. ശില്പത്തിന് ഏറ്റവും മുകളിലുള്ള കണ്ണിൻറെ ഭാഗത്ത് നിന്നു നോക്കിയാൽ 360 ഡിഗ്രിയിൽ ആ പ്രദേശം മുഴുവനും കാണാൻ കഴിയും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത… ശിൽപ്പത്തെ കൂടാതെ ധാരാളം വിനോദ പരിപാടികൾ ഇവിടെ ഒരുക്കിയിരിക്കുന്നു… ക്ലൈംബിംഗ്, പെയിൻറ് ബോൾ തുടങ്ങി ഇരുപതോളം ഇനങ്ങൾ നേരത്തെ ഇവിടെ ഉള്ളതാണ്… കേബിൾ കാർ ലൂടെ ഉള്ള യാത്രയും ലഭ്യമാണ്.. ജഡായു പാറയുടെ മുകളിൽ tent നടത്താനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്… ഇത്തരം നല്ല സ്ഥലമൊക്കെ കേരളത്തിൽ ഉള്ളപ്പോൾ ഉറപ്പായും സന്ദർശിച്ച് ഇരിക്കേണ്ടത് അല്ലേ… സമയം കിട്ടുമ്പോൾ ഒന്ന് വന്നോ കേട്ടോ…
