

ബാലതാരമായി ചിത്രങ്ങളില്‍ എത്തി ആടി തകര്‍ത്ത താരമാണ് എസ്താര്‍ അനില്‍. പിന്നീട് ഓള്‍ എന്ന ചിത്രത്തിലെ നായികാ വേഷത്തിലാണ് താരം എത്തിയത്. എസ്താറിന്റെ പുതിയ ചിത്രങ്ങള്‍ക്കെല്ലാം നല്ല പ്രതികരണം ആണ് ലഭിക്കാര്‍. അതേസമയം ചിത്രം ദൃശ്യത്തിലെ അഭിനയം നടിയുടെ കരിയറിന്റെ നല്ലൊരു മാറ്റത്തിന് കാരണം കൂടിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. എസ്തറിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായി ക്കൊണ്ടിരിക്കുകയാണ്. ഫ്ളോറല്‍ മൂഡ് എന്നായിരുന്നു ക്യാപ്ഷന്‍. എന്റെ ഗാലറിയിലുള്ള ചിത്രങ്ങളാണ് ഇതെന്ന ഹാഷ് ടാഗോടെയാണ് എസ്തര്‍


ഫോട്ടോ പോസ്റ്റ് ചെയ്തത്. ‘നല്ലവന്‍’ എന്ന സിനിമയില്‍ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ച് എത്തിയ എസ്തര്‍, പിന്നീട് സിനിമാരംഗത്ത് തിരക്കുള്ള നടിയാ വുകയായിരുന്നു. ഇതുവരെ നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ബാലതാരമായാണ് ചിത്രങ്ങളില്‍ തിളങ്ങിയതെങ്കിലും പിന്നീട് നായിക വേഷത്തിലും എസ്തര്‍


എത്തിയിരുന്നു. നടിയുടെ കരിയറിന്റെ വഴിതിരിവായിരുന്നു ചിത്രം ദൃശ്യം. ഇതിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.നിരവധി സൂപ്പർതാരങ്ങളുടെ മകളായി താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലെ മുൻനിര യുവ നായികമാരിൽ ഒരാളാണ് എസ്തർ അനിൽ. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരി ക്കുകയാണ്. അവസാനമായി ദൃശ്യം 2 എന്ന സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.