


വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉർന്ന താരമാണ് ദീപ്തി സതി. 2015 ൽ ലാൽ ജോസ് ഒരുക്കിയ നീന എന്ന സിനിമയിലൂടെയാണ് മുംബൈയിൽ ജനിച്ചി വളർന്ന പാതി മലയാളിയായ ദീപ്തി സതി വെള്ളത്തിരയിലേക്ക് എത്തിയത്.
തുടർന്ന് ലവകുശ, ഡ്രൈവിംങ് ലൈസൻസ്, പുള്ളിക്കാരൻ സ്റ്റാറാ, സോളോ തുടങ്ങിയ മലയാള സിനിമകളിൽ ശ്രേദ്ദേയമായ വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമേ തെലുങ്ക്, കന്നട, മറാത്തി ഭാഷകളിലും താരം വേഷമിട്ടു.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും യൂത്ത് ഐക്കൺ പൃഥിരാജിനും ഒക്കെ



നായികയായി കഴിഞ്ഞ താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ സിനിമ എപ്പോൾ മനസിൽ കയറി എന്നു അറിയില്ലെന്നും സർഗാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും ചിന്തയും അറിയാതെ മനസിൽ കയറിയതാണെന്നും തുറന്നു പറയുകയാണ് ദീപ്തി സതി.
അപ്പോൾ മുതൽ സിനിമയിൽ എത്തണമെന്ന് ആഗ്രഹിക്കുകയായിരുന്നെന്നും തീവ്രമായി ആഗ്രഹിച്ചാൽ ഈ ലോകത്തിൽ ലഭിക്കാത്തതായി ഒന്നുമില്ല. മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മുക്കയുടെയും പൃഥ്വിരാജിന്റെയും ബിജുമേനോന്റെയും നായികയായി. എല്ലാം ഇത്ര വേഗം സംഭവിക്കുമെന്ന് ഒട്ടും കരുതിയില്ലെന്നും ദീപ്തി സതി തുറന്നു പറയുന്ന



കഥാപാത്രമായി മാറാൻ ആത്മാർത്ഥമായി ശ്രമിക്കാറുണ്ട്. നീനയായി മാറാൻ ഭംഗിയുള്ള മുടി കഴുത്തിനൊപ്പിച്ചു മുറിച്ചു. ബുള്ളറ്റ് ഓടിക്കാൻ പഠിച്ചു. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് ടെൻഷനില്ലായിരുന്നു. എന്നെ വിശ്വസിച്ച് കഥാപാത്രത്തെ ഏൽപ്പിച്ച ലാൽജോസ് സാറിനെ നിരാശപ്പെടുത്താൻ പാടില്ലെന്ന് ആഗ്രഹിച്ചു.
ആറുവർഷത്തെ യാത്രയിൽ ഞാൻ ഏറെ സന്തോഷവതിയാണ്. തെലുങ്ക്, കന്നട, മറാത്തി ഭാഷകളിൽ അഭിനയിക്കാനായി. എന്നും എന്റെ സ്വപ്നമാണ് ബോളിവുഡ്. മുംബൈയിൽ ജീവിച്ചിട്ടും ബോളിവുഡ് സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞില്ല. അതിനുള്ള സമയം ആയില്ലെന്ന് കരുതാനാണ് താത്പര്യം. ആഗ്രഹം ഓരോ ദിവസവും വളരുന്നു. അതു സംഭവിക്കുക തന്നെ ചെയ്യുമെന്നും ദീപ്തി സതി പറയുന്നു.