മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സംഗീതസംവിധായകനാണ് ഗോപിസുന്ദർ. മലയാള സിനിമയ്ക്ക് നിരവധി നല്ല ഗാനങ്ങൾ സമ്മാനിച്ച ഈ സംഗീതസംവിധായകന് എല്ലാവർക്കും ഏറെ ഇഷ്ടമാണ്. 2007 മോഹൻലാൽ നായകനായി എത്തിയ ഫ്ലാഷ് എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധാന രംഗത്തേക്ക് ഗോപീസുന്ദർ എത്തുന്നത് ചിത്രത്തിലെ ഗാനങ്ങളും ചിത്രവും അത്രയും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എങ്കിലും ഗോപിസുന്ദർ എന്ന

സംഗീതസംവിധായകൻ അവിടെ തോൽക്കാൻ നിന്നില്ല. അതിനുശേഷം സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തിന് വേണ്ടി 2007 ഗോപീസുന്ദർ ഗാനങ്ങൾ ഒരുക്കി ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടി. നോട്ട്ബുക്ക് ഇവിടം സ്വർഗ്ഗമാണ് എന്നിങ്ങനെ നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതവും ഗോപിസുന്ദർ നൽകി. 2014 അൻവർ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച സംഗീത സംവിധായകനുള്ള അവാർഡും ലഭിച്ചു. ബിഗ് പുലിമുരുകൻ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും സംഗീത സംവിധാനം നിർവഹിച്ചത് ഗോപീസുന്ദർ ആയിരുന്നു. ഇപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച സംഗീത സംവിധായകൻ ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ അത് ഗോപിസുന്ദർ തന്നെയാണ്. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും ഇപ്പോൾ ഗോപിസുന്ദർ നേട്ടം കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സംഗീത സംവിധായകൻ എന്നതിനുപരി ഒരു മ്യൂസിക് പ്രോഗ്രാമർ കൂടിയാണ് ഗോപിസുന്ദർ മലയാളത്തിൽ മാത്രമല്ല

ബോളിവുഡിലും കഴിവുതെളിയിച്ച താരം കൂടിയാണ് ഗോപി സുന്ദർ. ഓം ശാന്തി ഓം ബ്ലാക്ക് മാസ്റ്റർ എന്നിങ്ങനെ നിരവധി ബോളിവുഡ് ചിത്രങ്ങളിലും മ്യൂസിക് പ്രോഗ്രാമർ ആയി ഗോപിസുന്ദർ വർക്ക് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് എപ്പോഴും നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് അതിന്റെ പ്രധാനകാരണം ഗോപിസുന്ദർ ഇന്റെ ഭാര്യയായ പ്രിയയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് ഇപ്പോൾ ഗോപി സുന്ദർ അഭയ ഹിരണ്മയി ഒപ്പമാണ് താമസിക്കുന്നത്. പ്രിയയുമായി നിയമപരമായി വേർ പിരിഞ്ഞു താമസിക്കുകയാണ് ഗോപി. ഇതിന്റെ പേരിൽ എപ്പോഴും ഗോപി സുന്ദറിനും അഭയ ഹിരണ്മയി ക്കും നിരവധി വിമർശനങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഗോപിസുന്ദർ ഇന്റെ പല ഗാനങ്ങളും പാടിയിരിക്കുന്നത് അഭയ ഹിരണ്മയി ആണ്. ഇരുവരും തമ്മിൽ 19 വർഷത്തെ പരിചയമാണ് ഉള്ളതെന്നാണ് ഈ അടുത്ത് ഇടയ്ക്ക് ഗോപീസുന്ദർ ഫേസ്ബുക്കിൽ

പോസ്റ്റ് ചെയ്തത്. ഇതിനെതിരെയും ഭാര്യ രംഗത്തെത്തിയിരുന്നു. അഭയ ഹിരണ്മയി ഒരു കുടുംബം കലക്കി ആയിട്ടാണ് സോഷ്യൽ മീഡിയ ചിത്രീകരിച്ചു വച്ചിരിക്കുന്നത് എന്നാൽ എപ്പോഴും. ഇതിനെതിരെ പ്രതികരിക്കാൻ ഹിരണ്മയി തയ്യാറായിട്ടുണ്ട്.