മലയാളികളുടെ ഇഷ്ട്ടതാരമാണ് നവ്യ നായർ. സ്കൂൾ പഠനകാലത്ത് യുവജനോത്സവ വേദികളിലെ നിറസാനിധ്യമായ നവ്യ മികച്ച നർത്തകി കൂടിയാണ്. 2001ൽ ഇഷ്ടം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അഭിനയിക്കുമ്പോൾ നവ്യ പത്താം ക്ലാസിലാണ് പഠിക്കുന്നത്. അരങ്ങേറ്റം കുറിച്ച ചിത്രത്തിൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നവ്യയ്ക്ക്ക് നേടാനായി.
2002 വർഷം നവ്യയുടെ സിനിമാജീവിതത്തിലെ സുപ്രധാനമായ വർഷമായിരുന്നു. ദിലീപിനൊപ്പം തന്നെ മഴത്തുള്ളികിലുക്കത്തിലും രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലും നവ്യ നായികയായി. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയപ്പോൾ മികച്ച

നടിയ്ക്കുള്ള സംസ്ഥാന അവാർഡും നവ്യയെ തേടിയെത്തി. പിന്നീടങ്ങോട്ട് ഒരുപിടി മികച്ച കഥാപാത്രങ്ങളാണ് നവ്യയെ തേടിയെത്തിയത്.
നിരന്തരമായി സിനിമകൾ കാണുന്ന ആളായത് കൊണ്ടുതന്നെ മലയാള സിനിമയിലെ മാറ്റങ്ങളെ കൃത്യമായി നിരീക്ഷിക്കാറുണ്ടെന്നും, നടിമാർക്കു പ്രാധാനമുള്ള ഒരു കാലഘട്ടമുണ്ടായിരുന്നു ശാരദാമ്മ, ജയഭാരതി, ഷീലാമ്മ തുടങ്ങിയവരുടെ പേരിൽ അറിയപ്പെട്ടിരുന്ന കാലം. ആ ഒരു കാലം തിരികെ വരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് നവ്യ. മലയാള മനോരമ ഓണ്ലൈന് നവ്യ നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒരിടവേളയ്ക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ നവ്യ തിരിച്ചുവരവ് നടത്തുകയാണ്. ആ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായായിരുന്നു അഭിമുഖം. “ഒരു ഇടവേളയ്ക്കു ശേഷം തിരികെവരുമ്പോൾ ബാലാമണിയെപ്പോലെ എന്നും പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്ന ഒരു കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. രാധാമണി അത്തരത്തിലുള്ള ഒരു

കഥാപാത്രമാണ്. ഇവർ രണ്ടു രീതിയിലുള്ള സ്ത്രീകളാണ്” നവ്യ പറഞ്ഞു.
സോഷ്യൽ മീഡിയ ഗോസിപ്പുകൾ വേദനിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിന് സോഷ്യൽ മീഡിയയല്ല ജീവിതം എന്ന ഉത്തരമാണ് നവ്യ നൽകിയത്.” അവിടത്തെ എല്ലാ വാർത്തയ്ക്കും ഒരാഴ്ചത്തെ ആയുസ്സ് മാത്രമേയുള്ളു. സോഷ്യൽ മീഡിയയിൽ എന്നെക്കുറിച്ചു നല്ലതു പറഞ്ഞാലും മോശം പറഞ്ഞാലും അതിൽ സത്യമില്ല. ഇത്തരം ഗോസിപ്പുകളെ അവഗണിക്കുകയാണു ചെയ്യുന്നത്. കഥാപാത്രങ്ങൾ ആഴത്തിൽ മനസ്സിൽ പതിച്ചു എന്നതിന്റെ തെളിവാണു ട്രോളുകൾ. കാണുമ്പോൾ സന്തോഷമേ തോന്നാറുള്ളൂ. ” നവ്യ കൂട്ടിച്ചേർത്തു.