
ഇന്ന് നമ്മുക് ഓവൻ ഇല്ലാതെ ഗോതമ്പു പൊടി കൊണ്ട് അരോഗ്യകരമായ ബിസ്ക്കറ്റ് വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിന്
ആവശ്യമായ സാധനങ്ങൾ.
നെയ്യ് (പകരം എണ്ണയോ വെണ്ണയോ ഉപയോഗിക്കാവുന്നതാണ്) കാൽ കപ്പ്, ഗോതമ്പു പൊടി മുക്കാൽ കപ്പ്, കടല മാവ് കാൽ കപ്പ്, പൊടിച്ച പഞ്ചസാര 2 ടേബിൾ സ്പൂണ്…
ആദ്യം തന്നെ നമ്മൾ നമ്മുടെ ഓവന് പകരം ഉള്ള സംവിധാനം തയ്യാറാക്കണം… അതിനായിട്ടു നല്ല കുഴി ഉള്ള ഒരു പാത്രത്തിൽ ഒരു സ്റ്റാൻഡ് പോലെ

എന്തെങ്കിലും (ബിസ്ക്കറ്റ് വെക്കുന്ന പാത്രം ഈ കുഴി ഉള്ള പാത്രത്തിന്റെ താഴെ മുട്ടാതിരിക്കുവാൻ) വെക്കുക. ചെറു ചൂടിൽ ഒരു 8, 10 മിനിറ്റു നേരം ഇതു വെച്ചേക്കുക…ശേഷം മറ്റൊരു
പാത്രത്തിലേക്ക് നെയ്യ്/എണ്ണ/വെണ്ണ ഒഴിക്കുക…. ശേഷം ഗോതമ്പു പൊടി, കടല മാവ്, പൊടിച്ച പഞ്ചസാര എന്നിവ അതിലെക്കു അരിച്ചു ചേർക്കുക…എന്നിട്ട് ചപ്പാത്തിയുടെ മാവ് പോലെ

ഇതു കുഴച്ച് എടുക്കാം..
ഇതിനെ നിങ്ങൾക്ക് ഇഷ്ടം ഉള്ള ആകൃതിയിൽ, മുറിച്ചെടുക്കുക.. ഇതൊരു പരന്ന പാത്രത്തിലേക്ക് മാറ്റുക…പാത്രത്തിൽ ബട്ടർ പേപ്പർ വിരിക്കാം..ഇല്ലെൽ നെയ്യ് തടവാം..
എന്നിട്ടു നമ്മൾ തയാറാക്കിയ ഓവനിലേക്ക് ഇതു ഇറക്കി വെക്കുക… ഏകദേശം 25 മുതൽ 30 മിനിറ്റു വരെ കുറഞ്ഞ ചൂടിൽ ഓവനിൽ വെച്ചു വേവിക്കുക…
ആരോഗ്യപ്രദമായ ബിസ്കറ്റുകൾ തയ്യാർ…. ഒന്നു പരീക്ഷിക്കാൻ മടിക്കരുതെ….
