
കുട്ടനാടിനെ പകർത്തി വരച്ചത് പോലെയാണ് അകലാപ്പുഴയുടെ കാഴ്ചകൾ.. തെങ്ങിൻതോപ്പുകളും വെള്ളക്കെട്ടുകളും നെൽപ്പാടവും എല്ലാം അതുപോലെ തന്നെ… നിരനിരയായി നിൽക്കുന്ന തെങ്ങുകൾ കാറ്റേറ്റ പോലെ പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്നു..പ്രകൃതി കനിഞ്ഞു കൊടുത്ത അകലാപ്പുഴയുടെ കാഴ്ച കണ്ട് ആസ്വദിക്കാൻ ഇവിടെ പെഡൽ ബോട്ടുകൾ അറേഞ്ച് ചെയ്തിട്ടുണ്ട്.. ഇതിൽ കയറി സന്തോഷമായി നമുക്ക് പുഴയ്ക്കു നടുവിൽ ആയുള്ള ദ്വീപിൽ എത്താം.. ഒരു പക്ഷെ പറഞ്ഞാൽ ഈ ദ്വീപ് നിങ്ങൾക്കും സുപരിചിതമായിരിക്കും..2018ൽ വിനി വിശ്വം തിരക്കഥയെഴുതി ഫെല്ലിനി റ്റി പി സംവിധാനം ചെയ്ത തീവണ്ടി എന്ന

ചിത്രത്തിൽ പറയപ്പെടുന്ന എഡിസെൻ തുരുത്ത് ആണ് ഇത്.. തുരുത്തിനെ ചുറ്റി ജലസംബന്ധമായ അകലാപ്പുഴ നിൽക്കുന്നു.. സത്യത്തിൽ അകലാപ്പുഴ ‘പുഴ’യല്ല..പിന്നെയോ കോരപുഴയെ ബന്ധിപ്പിച്ചുള്ള കായലാണ്, ഉപ്പുവെള്ളം ധാരാളമായുള്ള കായൽ.. ആറുമാസത്തേക്ക് മുഴുവനായും അകലാപ്പുഴയിൽ ഉപ്പുവെള്ളം ആയിരിക്കും ഉണ്ടാവുക.. പലയിടങ്ങളിൽ ആയും വലിയ കണ്ടൽകാടുകളും ആമ്പൽ കൂട്ടങ്ങളുടെ ദൃശ്യഭംഗിയും കാണാം.. എപ്പോഴും നല്ല തണുത്ത കാറ്റാണ് ഇവിടെ..കോഴിക്കോടിൽ ഇങ്ങനെ ഒരു പ്രദേശത്തെക്കുറിച്ച് നമുക്ക് അറിവ് ഉണ്ടാകില്ല എന്ന് മാത്രമല്ല ചിന്തിച്ചിട്ട് കൂടി

ഇല്ലായിരുന്നിരിക്കാം.. ഇത്രയും സുന്ദരമായ കാഴ്ചകൾ നമുക്ക് തീർച്ചയായും ആനന്ദം നൽകുന്നതാണ്.. പല ഭാഗത്തും വ്യത്യസ്ത മീൻ കെട്ടുകളും കാണാം ഇതും കുട്ടനാട്ടിലെ സുന്ദരമായ കാഴ്ചകൾ ഒന്നാണല്ലോ.. ഇതിനാൽ ഒക്കെയാണ് ഈ പ്രദേശത്തെ കോഴിക്കോടിന്റെ കുട്ടനാട് എന്ന് വിളിക്കുന്നത്..
കോഴിക്കോട് നിന്ന് തിക്കോടിയിൽ എത്തിയാൽ ഇവിടെ നിന്ന് നാലു കിലോമീറ്റർ മാത്രമാണ് അകലാപ്പുഴയിലേക്ക് ഉള്ളത്..ഇവിടെ എത്താൻ ഒരു അവസരം കിട്ടിയാൽ തീർച്ചയായും നിങ്ങളും കോഴിക്കോടിൻറെ കുട്ടനാട് സന്ദർശിക്കുമല്ലോ..


