പിടി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: അരിപൊടി, ചിരകിയ തേങ്ങ, ജീരകം, വെളുത്തുള്ളി, ഇനി ആവശ്യത്തിന് ഉപ്പും എടുക്കാം…
പിടി ഉണ്ടാക്കാൻ ആവിശ്യമുള്ള അരിപൊടി വറുത്ത് എടുക്കാം… ഇനി ഒരു പാത്രത്തിൽ മൂന്ന് കപ്പ് വെള്ളം ചൂടാക്കാൻ ആയി വെക്കാം.. ഇതിലേക്ക് ചതച്ച വെളുത്തുള്ളിയും തേങ്ങയും ചേർത്തു കൊടുക്കാം… ഒരു സ്പൂൺ ജീരകം തിരുമ്മി ചേർക്കാം വെള്ളം നന്നായി തിളച്ചു വരുമ്പോൾ ആവശ്യമുള്ള വെള്ളം മുക്കി എടുത്ത് വറുത്തു വെച്ച അരിപൊടി കുഴച്ചെടുക്കണം.. ചപ്പാത്തി മാവിൻറെ പരുവത്തിൽ എല്ലാം കൂടി

ഒന്നിച്ച് കുഴച്ച് എടുക്കാം.. ഇത് ഇനി ചെറിയ ഉരുളകളാക്കി എടുക്കണം ഇതിനായി വിരൽ മുഴുപ്പുള്ള ചെറിയ തിരികൾ ആക്കി ഉരുട്ടിയെടുത്ത ശേഷം ഇതിനെ ചെറിയ ഉരുളകൾ ആക്കാം… ഉരുട്ടിയ ഉരുളകളെ ഒരു പാത്രത്തിലേക്ക് ഇടാം, ഇവർ തമ്മിൽ ഒട്ടിപിടിക്കാതിരിക്കാൻ അല്പം അരിപൊടി ഇടയ്ക്കിടയ്ക്ക് വിതറി കൊടുക്കാം… മൊത്തം മാവും ഉരുളകളാക്കിയ ശേഷം ചൂടായി വന്ന വെള്ളത്തിലേക്ക് ഇതിനെ ചേർക്കണം.. ഇനി മൂടി വെച്ച് വേവിക്കാം.. അങ്ങനെ കിടിലൻ പിടി തയ്യാറായി കേട്ടോ..


ഇനി കോഴിക്കറി എങ്ങനെയാണ് വയ്ക്കുന്നത് എന്ന് നോക്കിയലോ… ചിക്കൻ കറി ഉണ്ടാക്കാൻ ആവിശ്യമുള്ള സാധനങ്ങൾ: ചിക്കൻ, ഇഞ്ചി, കുറച്ച് വെളുത്തുള്ളി, പച്ചമുളക്, സവാള, കറിവേപ്പില, മുളകുപൊടി, മല്ലിപ്പൊടി, കുറച്ച് മസാല പൊടി.. മഞ്ഞൾപ്പൊടി, അൽപ്പം തേങ്ങാപ്പാൽ, ഉപ്പ് എന്നിവ മതിയാകും… ഒരു കിലോ ചിക്കൻ മുറിച്ചത് കഴുകി വെക്കാം.. മൂന്ന് സവാള കനം കുറച്ച് അരിയുക, 4 പച്ചമുളക് നീളത്തിൽ കീറി എടുക്കാം.. ഒരു തേങ്ങ ചിരകി തേങ്ങപ്പാൽ ഉണ്ടാക്കണം… ഇനി ഒരു പാനിൽ എണ്ണ ചൂടാക്കിയ ശേഷം, സവാള വഴറ്റുക.. ഇതിലേക്ക് കറിവേപ്പിലയും കീറി വച്ച പച്ചമുളകും ചേർത്ത് ഇളക്കാം.. ഇനി 5-8 അല്ലി വെളുത്തുള്ളിയും അല്പം ഇഞ്ചിയും അരച്ച്

ഇതിലേക്ക് ചേർത്ത് എടുക്കാം.. ഇവയെല്ലാം നന്നായി വന്നതിനുശേഷം ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, കുറച്ച് മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കണം.. ഇനി രണ്ട് ടീസ്പൂൺ മസാലപൊടി കൂടി ചേർത്ത് നന്നായി ഇളക്കി പച്ചമണം മാറ്റിയെടുക്കണം… ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അൽപ്പം വെള്ളവും ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ വൃത്തി ആക്കി വച്ചിരിക്കുന്ന ചിക്കൻ ചേർക്കാം… ചിക്കൻ വെന്തതിനുശേഷം ചാറു കുറുകി വന്ന് കഴിഞ്ഞാൽ തേങ്ങാ പാൽ ചേർക്കാം, ഇത് ചൂടാകുമ്പോൾ വാങ്ങാവുന്നതാണ്…അങ്ങനെ പിടിയും കോഴിയും കഴിക്കാൻ റെഡി ആണ് മക്കളെ….