
കൂൺ മസാലയാണ് തയ്യാറാക്കാൻ പോകുന്നത് ഇതിന് ആവശ്യമുള്ള സാധനങ്ങൾ: വെളിച്ചെണ്ണ, പട്ട, ഏലക്ക, ജീരകം, സവാള, തക്കാളി, പച്ചമുളക്, കുരുമുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, കൂൺ ആവശ്യത്തിന്, വേണ്ടി വരുന്ന വെള്ളം ഉപ്പ് എന്നിവയും എടുക്കാം..ഇനി കുറച്ച് ഗരംമസാല തേങ്ങാപാല് ഇഞ്ചി വെളുത്തുള്ളി എന്നിവ കാൽകപ്പ് വീതം, കറിവേപ്പില മല്ലിയില..ഇവയെല്ലാം എടുത്താൽ നമ്മുക്ക് ആരംഭിക്കാം..
ആദ്യം തന്നെ കൂൺ അല്പസമയം

ഉപ്പുവെള്ളത്തിൽ ഇട്ടു വയ്ക്കാം.. ശേഷം വൃത്തിയാക്കി എടുക്കാം, ഇനി ഒരു ചട്ടി ചൂടാക്കാം.. ഇതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിക്കാം, പിന്നീട് പട്ട ഏലക്ക എന്നിവ ചേർത്ത് വറുക്കാം.. ഇനി ഇതിലേക്ക് അല്പം ജീരകവും ഇട്ടുകൊടുക്കാം.. ഇപ്പൊ ഇട്ടുകൊടുത്തവ എല്ലാം നന്നായി മൂത്ത് വന്നതിനുശേഷം കാൽക്കപ്പ് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്തു കൊടുക്കാം.. ഇഞ്ചിയും വെളുത്തുള്ളിയും നന്നായി മൂത്ത് വരുമ്പോൾ അരിഞ്ഞുവെച്ച സവാള ചേർക്കാം.. ഇനി അല്പം ഉപ്പും ചേർത്ത് സവാള വഴറ്റുക.. ഇനി ഒരു

തക്കാളി കഴുകി മുറിച്ച് എടുക്കാം..എന്നിട്ട് മിക്സിയിൽ നന്നായി അരച്ച് വെക്കാം .. ഇതാണ് തക്കാളി ജ്യൂസ്..ഇനി ഒരു ടേബിൾ സ്പൂൺ കുരുമുളകുപൊടി ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കി മൂപ്പിക്കാം.. പൊടികൾ നന്നായി മൂത്തതിനുശേഷം തക്കാളി ജ്യൂസ് ചേർക്കാം.. മസാല നന്നായി വഴന്ന് എണ്ണയൊക്കെ തെളിഞ്ഞു വരുന്ന സമയത്ത് ആവശ്യമുള്ള വെള്ളം ചേർത്ത്

തിളപ്പിക്കുക..ഇനി നമുക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന കൂൺ ചേർക്കാം കൂൺ വെന്ത് ശേഷം തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കാം.. ഇനി അൽപം കറിവേപ്പിലയും മല്ലിയിലയും ചേർത്ത് കൊടുക്കാം.. ഈ ഇലകളും തേങ്ങാപ്പാലും നന്നായി ചൂടായി വരുമ്പോൾ വാങ്ങാവുന്നതാണ്.. ഇപ്പോൾ നമ്മുടെ കൂൺ മസാല തയ്യാറാണ്.. ചോറിനും അപ്പത്തിനും എല്ലാത്തിനെയും കൂടെ അടിപൊളി കോമ്പിനേഷനാണ് നിങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ…