മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മിയ  ജോർജ്. ടെലിവിഷനിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം പിന്നീട് ബിഗ് സ്ക്രീനിലേക്ക് കയറുകയായിരുന്നു. 2010 പുറത്തിറങ്ങിയ ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലായിരുന്നു നിയ ആദ്യമായി അഭിനയിച്ചത് ചിത്രം അധികം വിജയം കണ്ടില്ലെങ്കിലും മിയ എന്ന താരത്തെ എല്ലാ പ്രേക്ഷകരും ശ്രദ്ധിച്ചു. അൽഫോൻസാമ്മ എന്ന സീരിയലിൽ അൽഫോൻസാമ്മയുടെ വേഷം കൈകാര്യം ചെയ്താണ് ടെലിവിഷനിൽ മിയ എത്തിയത്. അഭിനയരംഗത്ത് മാത്രമല്ല മോഡലിങ്ങിലും തിളങ്ങിയിരുന്നു മിയ. 2012 പുറത്തിറങ്ങി ബിജുമേനോൻ നായകനായെത്തിയ ചേട്ടായി എന്ന ചിത്രത്തിലാണ് മിയ നായികയായി അഭിനയിച്ചത്. ബിജുമേനോൻ ടെ ഭാര്യയുടെ വേഷത്തിലായിരുന്നു ചിത്രത്തിൽ മിയ എത്തിയത്. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു ഇതിലൂടെ മിയ എന്ന നടിയും ആളുകൾ ഒരുപാട് ഇഷ്ടപ്പെട്ടു തുടങ്ങി. മോഹൻലാൽ ആസിഫ് അലി

ഫഹദ് ഫാസിൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ റെഡ് വൈൻ എന്ന ചിത്രത്തിലും താരം പിന്നീട് അഭിനയിച്ചു. പിന്നീട് മിയയ്ക്ക് കിട്ടിയിരുന്നത് നിരവധി വിജയ ചിത്രങ്ങളായിരുന്നു. അയാം ടോണി, മെമ്മറീസ് എന്ന ചിത്രത്തിൽ മികച്ച വേഷമായിരുന്നു മിയക്ക്  ലഭിച്ചത്. പിന്നീട് കുഞ്ചാക്കോ ബോബൻ നായകനായ വിശുദ്ധൻ എന്ന ചിത്രത്തിലും മികച്ച വേഷമായിരുന്നു കിട്ടിയത് കുഞ്ചാക്കോബോബൻ റെ ഭാര്യയുടെ വേഷം വളരെ മികച്ചതാക്കി ചെയ്യാൻ മിയക്ക്  സാധിച്ച. പൃഥ്വിരാജ് ചിത്രങ്ങളിലെ സ്ഥിരം

സാന്നിധ്യമായിരുന്നു നിയ അനാർക്കലി പാവാട, ബ്രദേഴ്സ് ഡേ എന്നിങ്ങനെ നിരവധി പൃഥ്വിരാജ് ചിത്രങ്ങളിൽ വേഷമിടാൻ മിയക്ക്  ഭാഗ്യം ലഭിച്ചു. മിസ്റ്റർ റോഡ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി മിയ അഭിനയിച്ചു. പിന്നീട് തമിഴിലും തെലുങ്കിലും ചേക്കേറിയ നായിക നിരവധി ആരാധകരെ സമ്പാദിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന് വിവാഹം ഈ അടുത്തിടെയാണ് കഴിഞ്ഞത്. അശ്വിൻ ഫിലിപ്പ്  ആണ് മിയയെ  വിവാഹം കഴിച്ചത്.