മലയാളത്തിന് സ്വന്തം സൂപ്പർ സ്റ്റാർ ആയ മോഹൻലാൽ തന്റെ പുതിയ ചിത്രവുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. മലയാളത്തിലെ സ്വന്തം താര രാജാക്കന്മാർ തങ്ങളുടെ പ്രായം മറിക്കുന്ന ലുക്കുമായി ആരാധകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നത് സത്യമാണ് ആ കൂട്ടത്തിൽ ഇപ്പോൾ ലാലേട്ടനും തന്റെ പുതിയ ചിത്രങ്ങളുമായി എത്തി ആരാധകരെ വീണ്ടും സ്നേഹിക്കുകയാണ്. പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആണ് ലാലേട്ടൻ ഷെയർ ചെയ്തിരിക്കുന്നത്.

കറുത്ത ജീൻസും ടീ ഷർട്ടും ഇട്ട ആരാധകരെ നോക്കി നിൽക്കുന്ന ലുക്കിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മമ്മൂക്കയും ലാലേട്ടനും ഇത്തരത്തിലുള്ള ചിത്രങ്ങൾ പങ്കു വെക്കുമ്പോൾ ആരാധകർക്ക് അമ്പരപ്പാണ്. കാരണം ഇതുപോലെ ശരീരം സംരക്ഷിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന് സ്വയം ചിന്തിക്കേണ്ടതാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ലാലേട്ടന്റെ പുതിയ ചിത്രത്തിലുള്ള ലുക്ക് ആണ് ഇത് എന്നതാണ്.

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12ത് മാൻ എന്ന സിനിമയിലെ ലാലേട്ടന്റെ ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ചിത്രത്തിൽ നിന്നുള്ള ലാലേട്ടന്റെ ചിത്രങ്ങൾ മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞിരുന്നു പിന്നാലെ ഈ പുതിയ ചിത്രം വന്നതോടുകൂടി ലാലേട്ടന്റെ സിനിമയോടുള്ള ആത്മാർത്ഥത എത്രയാണെന്ന് ഊട്ടിയുറപ്പിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത് ചിത്രത്തിന് ഇപ്പോൾ തന്നെ വലിയ പ്രേക്ഷകൻ പിന്തുണയുണ്ട്.