സംവിധായകൻ ലോഹിതദാസ് മലയാളസിനിമയ്ക്ക് സമ്മാനിച്ച നായികയാണ് മീരാജാസ്മിൻ. ജാസ്മിൻ മേരി ജോസഫ് എന്ന പേരുള്ള തിരുവല്ലക്കാരി പെൺകുട്ടി സൗത്ത് ഇന്ത്യൻ  സിനിമയിൽ അറിയപ്പെടുന്ന മികച്ച നടിമാരിൽ ഒരാളായ മീരാജാസ്മിൻ ആയതിന് പിറകിൽ ഒരുപാട് കഠിനാധ്വാനം ഉണ്ട്. ദിലീപിന്റെ നായികയായിട്ടാണ് മീരാജാസ്മിൻ സൂത്രധാരനിലൂടെ മലയാള സിനിമയിലേക്ക് എത്തിയത്. തന്റെ പുതിയ ചിത്രത്തിന് ഒരു പുതുമുഖ നായികയെ വേണമെന്ന ആവശ്യം കൊണ്ട് തിരക്കി ഇറങ്ങിയ ലോഹിതദാസിന്റെ മുന്നിലേക്ക് മീരാ ജാസ്മിൻ എന്ന നടിയെ കൊണ്ട്

എത്തിച്ചത് ബ്ലെസ്സി എന്ന സംവിധായകനാണ്. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ മീരാജാസ്മിൻ തമിഴിലും തെലുങ്കിലും കന്നടയിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു നിരവധി ആരാധകരെ സമ്പാദിച്ചു. മലയാളത്തിൽ കമൽ,  സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിരം നായികാ സാന്നിധ്യമായിരുന്നു മീരാജാസ്മിൻ. ലിങ്കുസ്വാമി സംവിധാനം ചെയ്ത മാധവൻ നായകനായ റൺ എന്ന ചിത്രത്തിലൂടെയായിരുന്നു മീരാജാസ്മിൻ തമിഴിലേക്ക് അരങ്ങേറ്റം കുറിച്ചത്. തമിഴിൽ വിജയ് അടക്കം ഒരു വിധം  എല്ലാ

നായകന്മാരോടൊപ്പവും   നായികയായി അഭിനയിക്കാൻ ഭാഗ്യം കിട്ടിയ ഒരു മലയാളി നടിയാണ് മീര ജാസ്മിൻ. മണിരത്നം എന്ന സംവിധായകനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും മീരക്ക് ലഭിച്ചു. ഉർവ്വശി രേവതി ശോഭന മഞ്ജു വാര്യർ എന്നീ നടിമാർക്ക് ശേഷം മലയാളത്തിൽ കേട്ടുകൊണ്ടിരുന്ന ഒരു പേരായിരുന്നു മീരാജാസ്മിൻ. സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴും നിരവധി വിവാദങ്ങളിൽ മീര വന്നു പെട്ടിട്ടുണ്ട്. എന്നിരുന്നാൽ പോലും അഭിനയിച്ച സിനിമകളിലെ വേഷങ്ങൾക്ക് ഒരു കോംപ്രമൈസിനും  മീര തയ്യാറായിരുന്നില്ല. വിവാഹശേഷം ദുബായിലേക്ക് ചേക്കേറിയ മീര ഇപ്പോൾ സത്യൻ അന്തിക്കാട് ജയറാം ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര