നമ്മൾ എല്ലാവരും പൂരി കഴിച്ചിട്ടുള്ളവരാണ്. എല്ലാവർക്കും തന്നെ ഇഷ്ട്ടപെട്ട ഒരു വിഭവം കൂടെ ആണല്ലോ. സാദാ പൂരിയിൽ നിന്ന് വ്യത്യസ്തമായി മെതി പൂരി ഉണ്ടാക്കി നോക്കു..
ഇതിന് ആവശ്യമായ സാധനങ്ങൾ:
ഗോതമ്പ് പൊടി ഒരു കപ്പ്, സൂചി ഗോതമ്പ് (ഗോതമ്പ് പൊടിയുടെ എട്ടിൽ ഒരു ഭാഗം), ജീരകം അര ടീസ്പൂണ്, പൊടിച്ച കുരുമുളക് അര ടീസ്പൂണ്, അയമോദകം ഒരു കപ്പിന്റെ എട്ടിൽ ഒന്ന്‌, കായപൊടി ഒരു നുള്ള്, ഉപ്പ്, നെയ്യ് ഒരു ടേബിൾ സ്പൂണ്, ഉലുവചപ്പ് ഒരു കപ്പിന്റെ മൂന്നിൽ ഒന്ന് അവശ്യത്തിന് വെള്ളം..ഇനി
തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം…


ഗോതമ്പു പൊടി, സൂചി ഗോതമ്പ്, ജീരകം, പൊടിച്ച കുരുമുളക്, അയമോദകം, കായ പൊടി, ഉപ്പ്, നെയ്യ് എന്നിവ ഒരു പാത്രത്തിൽ ഇട്ടു നല്ല പോലെ ഇളക്കുക… ചേരുവകൾ എല്ലാം കൂടിച്ചേർന്ന് കഴിയുമ്പോൾ ഉലുവചപ്പ് ചേർക്കുക… ശേഷം അവിശ്യത്തിനു വെള്ളം ചേർത്തു നല്ലതു പോലെ ഇളക്കുക…ഇനി ചപ്പാത്തിയുടെ മാവ് പോലെ കുഴച്ച് എടുക്കാം..
ഇപ്പോൾ തയാറായ മാവ് ചപ്പാത്തി പരത്തുന്നപോലെ ഒരല്പം കട്ടിയിൽ പരത്തുക…
എന്നിട്ടു നമുക്ക് ഇഷ്ട്ടം ഉള്ള ആകൃതിയിൽ

മുറിച്ചെടുക്കുക…. ഇതു നന്നായി ചൂട് ആയ എണ്ണയിൽ 8 മുതൽ 10 മിനിറ്റു വരെ കുറഞ്ഞ ചൂടിൽ വറത്തെടുക്കുക…
നല്ല രുചികരമായ മെതി പുരി തയ്യാർ. യാതൊരു കറികളും ഇല്ലാതെ തന്നെ കഴിക്കാൻ സാധിക്കുന്ന ഒരു അടിപൊളി വിഭവമാണ് ഇത്. തീർച്ച ആയും പരീക്ഷിക്കുമല്ലോ..