ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ചെമ്മീൻ, സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, തക്കാളി, നാരങ്ങാനീര്, മഞ്ഞൾപൊടി, മല്ലിപ്പൊടി, കാശ്മീരി ചില്ലി പൗഡർ, സാധാ മുളകുപൊടി, ഗരം മസാല, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ, ഇനി കുറച്ച്

ചൂടുവെള്ളം എന്നിവയും എടുക്കാം…
ഒരു കിലോ ചെമ്മീൻ വൃത്തിയാക്കി എടുക്കാം.. ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും, ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടാതെ ഒരു ടീസ്പൂൺ നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി പേസ്റ്റ് രൂപത്തിൽ ആക്കാം… ഇനി ഈ മിക്സ് വൃത്തിയാക്കിയ ചെമ്മീനിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കാം.. 30മിനിറ്റ് മസാല പിടിക്കാനായി വെച്ചതിനുശേഷം എണ്ണ ചൂടാക്കി ചെമ്മീൻ വറുത്തെടുക്കാം.. ബാക്കിയുള്ള എണ്ണയിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കാം,

ആവശ്യമുള്ള ഉപ്പും ചേർത്ത് വഴറ്റി എടുക്കാം.. ഇതിലേക്ക് നാലു പച്ചമുളക്, കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കാം.. ഇനി ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടെ ചേർക്കാം.. എല്ലാം നന്നായി മൂത്ത് വഴന്നുവരുമ്പോൾ അൽപം മഞ്ഞൾപൊടി ചേർക്കാം.. ഇനി ഒന്നര ടേബിൾ സ്പൂൺ മല്ലിപൊടിയും രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി ഒരു ടേബിൾ സ്പൂൺ സാധാ മുളകുപൊടിയും ചേർത്ത് വഴറ്റുക.. പൊടികൾ മൂത്ത് പച്ചമണം മാറി കഴിഞ്ഞ് മുറിച്ചു വച്ചിരിക്കുന്ന രണ്ട് തക്കാളി ചേർക്കാം, ഇത് നന്നായി ഇളക്കിയതിനുശേഷം ഒരു ടേബിൾസ്പൂൺ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി മൂടിവയ്ക്കാം… തക്കാളി നന്നായി വെന്തു

വരുമ്പോൾ വറുത്ത് വെച്ച ചെമ്മീൻ ചേർത്ത് കൊടുക്കാം.. ഇതിലേക്ക് അര കപ്പ് ചൂടുവെള്ളം ഒഴിക്കണം.. 10 മിനിറ്റ് അടച്ചു വച്ച് വേവിയ്ക്കാം.. ഇനി ഒരു ടീസ്പൂൺ ഗരം മസാല കൂടി ചേർത്ത് നന്നായി ഇളക്കി വാങ്ങാം..അങ്ങനെ അടിപൊളി ചെമ്മീൻ റോസ്റ്റ് റെഡി..ട്രൈ ചെയ്ത് നോക്കണേ…