
ഈ കുഴൽ മുറക്ക് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: പച്ചരി, ഉഴുന്ന്, നെയ്യ്, സോഡാകാരം, ജീരകം, അൽപ്പം എള്ള്, കുറച്ച് കായപ്പൊടി, ഉപ്പ് എല്ലാം എടുത്തില്ലേ, എന്നാൽ നമുക്ക് തുടങ്ങാം…
പച്ചരി വെള്ളത്തിലിട്ട് കുതിർത്തി എടുക്കാം.. അരി കുതിർന്നു വരുന്ന സമയം കൊണ്ട് ഉഴുന്ന് വറുത്തുപൊടിച്ച് എടുക്കണം.. ഇതിനായി അരക്കപ്പ് ഉഴുന്ന് ചൂടായ പാനിലേക്ക് ഇട്ട് വറുത്ത് എടുക്കാം.. ഇതിൻറെ സ്വാഭാവിക കളർ മാറി ലൈറ്റ് ബ്രൗൺ കളർ ആകുമ്പോൾ എടുക്കാവുന്നതാണ്… ഇത്

മിക്സിയിൽ ഇട്ടു നല്ല സോഫ്റ്റ് ആയി പൊടിച്ച് എടുക്കാം…അരി കുതിർന്നു വരുമ്പോഴേക്ക് വെള്ളം മാറ്റിയ ശേഷം അരിയും നന്നായി പൊടിച്ചെടുക്കുക…ഇതിൽ നിന്ന് ഇനി ഒന്നര കപ്പ് അരിപൊടി വറുത്ത് എടുക്കാം.. ഇനി ഈ ഒന്നര കപ്പ് അരിപ്പൊടിയും അരക്കപ്പ് ഉഴുന്നു പൊടിയും ഒന്നിച്ച് മിക്സ് ചെയ്യാം.. ഇതിലേക്ക് രണ്ടു നുള്ള് സോഡാകാരം, രണ്ട് ടീസ്പൂൺ എള്ള്, അരടീസ്പൂൺ കായപ്പൊടി, അല്പം ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കണം.. രണ്ട് ടീസ്പൂൺ ജീരകം ഉള്ളം കൈയ്യിൽ വച്ച് നന്നായി തിരുമിയ ശേഷം

ഇതിലേക്ക് ചേർക്കാം.. മാവ് നന്നായി ഇളക്കി ഒന്ന് ആക്കിയ ശേഷമാണ് വെള്ളം ചേർത്ത് മുറുക്കിന് വേണ്ട പരുവം ആക്കുന്നത്…ഇനി ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി എടുക്കാം.. സേവനാഴിയുടെ സൈഡിൽ നെയ്യ് തേച്ചു പിടിപ്പിച്ചതിനു ശേഷം ഒരു തുളയുള്ള (കുഴൽ മുറുക്കിന്റെ) അച്ച് ഇടാം.. ഇനി ഇതിലേക്ക് ഉരുട്ടിയ മുറുക്കിന്റെ മാവ് ഇടാം..ശേഷം ഇതിനെ പിഴിഞ്ഞു തിളച്ചു വരുന്ന എണ്ണയിലേക്ക് ഇടാം.. നന്നായി മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്ന് എടുക്കാവുന്നതാണ്..മുഴുവൻ മാവും ഇത് പോലെ എണ്ണയിൽ വറുത്ത് എടുക്കാം.. അങ്ങനെ അടിപൊളി മുറുക്ക് തയ്യാറാണ് ട്രൈ ചെയ്തു നോക്കൂ…
