
നടി കീർത്തി സുരേഷ് ന്റെ ഏറ്റവും പുതിയ തെലുങ്കു ചിത്രം ആണ് “സർക്കാരു വാരി പട്ട” പ്രമുഖ നടൻ മഹേഷ് ബാബു ആണ് സിനിമയിൽ നായകൻ ആയി എത്തുന്നത്. സിനിമയിലെ കാലാവതി എന്ന ഗാനം ഇതോനാടകം തന്നെ ജനപ്രീതി നേടി കഴിഞ്ഞിരിക്കുന്നു.

ഈ ഗാനം യൂട്യൂബിൽ ഒട്ടനവധി പേര് ആണ് കണ്ടത് ട്രന്റിങ് ലിസ്റ്റിൽ ഇടം പിടിച്ച ഈ ഗാനം ഇപ്പോളും നല്ലരീതിയിൽ മുന്നോട്ട് പോവുക തന്നെ ആണ്. ഇപ്പൊ പലരും സോഷ്യൽ മീഡിയയിൽ കാലാവതി സോങ് നു ഡാൻസ് കളിച്ചു കൊണ്ട് കാലാവതി ചലഞ്ച് ചെയുക ആണ്.

ഇപ്പൊ ഇതാ പ്രിയ താരം കീർത്തി സുരേഷും ഈ ചലഞ്ച് ഏറ്റെടുത്തു ഡാൻസ് കളിക്കുന്ന പോസ്റ്റ് താരം തന്റെ ആരാധകർക്ക് ആയി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ൽ പങ്ക് വെച്ചിരിക്കുക ആണ്.

ഒരുപാട് ആരാധകർ ഉള്ള ഒരു പ്രമുഖ നടി ആണ് കീർത്തി സുരേഷ്. മേനക ആണ് താരത്തിന്റെ അമ്മ, അമ്മയെ പോലെ തന്നെ താരവും തന്റെ അഭിനയ മികവ് കൊണ്ടും സൗധര്യം കൊണ്ടും സിനിമ ലോകത്ത് തിളങ്ങി നിൽക്കുക ആണ്. മലയാളം അടക്കം ഒരുപാട് ഭാഷകളിൽ താരം ഇതിനോടകം അഭിനയിച്ചു തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.ഒട്ടനവധി പ്രമുഖ നടന്മാർക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ച പല സിനിമകളും ജനപ്രീതി ഏറ്റു വാങ്ങിയവയും നല്ല കളക്ഷൻ കിട്ടിയവയും ആണ്.