
അമ്മൂമ്മ മരങ്ങളുടെ വേരിന് ഇടയിൽ കാലങ്ങളായി നിലകൊള്ളുന്ന ഗുഹയും സമീപത്തുകൂടി ഒഴുകുന്ന ചെറിയ അരുവിയും ആണ് കൊച്ചരീക്കൽ ഗുഹാ സങ്കേതത്തിന്റെ പ്രത്യേകത.. അധികം ആരും അറിയപ്പെടാതെ പോകുന്ന ഈ പ്രകൃതിസൗന്ദര്യം എറണാകുളം ജില്ലയിലെ പിറവത്തിന് അടുത്താണ് ഉള്ളത്… വൃക്ഷങ്ങൾ ശക്തമായ വേരുകളും ശിഖരങ്ങളും വിരിച്ച് നിൽക്കുന്നതിനാൽ ഈ പ്രദേശം ശരിക്കും ഒരു കാട് പോലെ തോന്നിക്കുമെങ്കിലും ഇത് അത്ര വലിയ കാട് അല്ല… നയന മനോഹര കാഴ്ചകൾ

ആണ് ഇവിടെ കാത്തിരിക്കുന്നത്, അമ്മൂമ്മ മരമെന്ന് പറഞ്ഞപ്പോൾ മനസ്സിലായി കാണുമല്ലോ.. ദശാബ്ദങ്ങൾ പഴക്കമുള്ള മരങ്ങളാണ് ഇവിടെ ഉള്ളത്… കൂടാതെ അടുത്തായി വളർന്നുവന്ന വള്ളിപ്പടർപ്പുകളും അതിൽ തൂങ്ങിയാടുന്ന ഓലവാലികളും… ഗുഹയ്ക്ക് സമീപതായി ഒഴുകുന്ന അരുവിയിലെ ജലം അടുത്തായുള്ള ഒരു തടാകത്തിൽ ശേഖരിക്കപ്പെടുന്നു… യാത്രക്കാർക്ക് ഇതിന് സമീപമായി വന്നു വിശ്രമിക്കുകയോ അരുവിയിൽ നീന്തി കുളിക്കുയോ ആവാം…ഗുഹക്ക് മുകളിലായി നിൽക്കുന്ന മരത്തെ ചീനിമരം എന്നാണ് വിളിക്കുന്നത്… ഇതിൻറെ നല്ല കട്ടിയുള്ള

വേരുകളാണ്, ഗുഹയുടെ കവാടത്തിന് പരിസരത്ത് (നമ്മുക്ക്)ധൈര്യം പകരാൻ ആയി ഉള്ളത്… ഗുഹയ്ക്കുള്ളിൽ ഉം തൂണുകൾ പോലെ ഈ മരത്തിൻറെ വേരുകളുണ്ട് … പണ്ട് യുദ്ധകാലത്ത് ഗുഹയെ സംരക്ഷണ മറയായി ഭടന്മാർ ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്നു…. കാലമിത്രയായിട്ടും മരത്തിനോ താഴെയുള്ള ഗുഹക്കോ പറയത്തക്ക കേടുപാടുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല… ഗുഹയുടെ സൗന്ദര്യതത്തിന് മാറ്റു കൂട്ടുന്നതാണ് അരികിലൂടെ നിർത്താതെ ഒഴുകുന്ന അരുവി…അരുവിയുടെ വഴിയിൽ പല ദുർഘട പിടിച്ച കല്ലുകളും വഴിമുടക്കുന്നുണ്ടെങ്കിലും അരുവി ഇവരെ ഒന്നും വകവെയ്ക്കാതെ തൻറെ ലക്ഷ്യമായ തടാകത്തെ നോക്കി ഒഴുകുന്നു…

എറണാകുളം പിറവം റൂട്ടിൽ ആണ് യാത്ര എങ്കിൽ സമയം കിട്ടിയാൽ കണ്ണിനും മനസ്സിനും കുളിർമ ഏകുന്ന ഈ കാഴ്ചകൾ കണ്ടു പോകാം…