മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കാജൽ അഗർവാൾ. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും ഈ താരത്തിന് മലയാളികൾ വലിയ സ്വീകരണമാണ് നൽകി വരുന്നത്. ഒരു പക്ഷേ മലയാളി നടിമാർക്ക് പോലും കിട്ടാത്ത സ്വീകരണമാണ് കാജൽ അഗർവാൾ വാർത്തകൾക്ക് കേരളത്തിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ നായിക കാജൽ അഗർവാൾ ആയിരുന്നു എന്നതുകൊണ്ടാണ്. നിരവധി വിജയ് സൂര്യ സിനിമകളിൽ കാജൽ അഗർവാൾ

ആയിരുന്നു നായിക. ധീര എന്ന സിനിമയിലൂടെ ആണ് താരം മലയാളികളുടെ മനസ്സ് കീഴടക്കുന്നത്.
ഒന്നര വർഷം മുൻപ് ആയിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. ഗൗതം എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബിസിനസ് മാൻ ആണ് ഇദ്ദേഹം. നടിയുടെ വിവാഹ വാർത്ത കേരളത്തിലെ യുവാക്കളെല്ലാം ഹൃദയം പൊട്ടുന്ന വേദനയോടെ ആണ് ഏറ്റെടുത്തത്. അതേസമയം വിവാഹ ശേഷം താരം തൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരെ അറിയിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ താരം അമ്മ ആയിരിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

താരം തന്നെയാണ് ഈ വാർത്ത ഔദ്യോഗികമായി ആരാധകരെ അറിയിച്ചിരിക്കുന്നത്. ഒരു ആൺകുഞ്ഞിന് ആണ് താരം ജന്മം നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദേശീയ മാധ്യമങ്ങൾ അടക്കം ഇപ്പോൾ ഈ വാർത്ത ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. അതേസമയം അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അതേസമയം കുട്ടിയുടെ പേര് എന്താണ് എന്ന് അറിയുമോ? ആഹ്വ എന്നാണ് കുട്ടിയുടെ പേര് എന്നാണ് ലഭിക്കുന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ. കാജൽ അഗർവാൾ ഫാൻസ് കളക്ടീവ് എന്ന ഇൻസ്റ്റഗ്രാം പേജ് വഴിയാണ് ഈ പേര് പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഈ പേര് ഔദ്യോഗികമായി കാജൽ അഗർവാളോ അവരുടെ വീട്ടുകാരോ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ആരാധകർ എല്ലാം തന്നെ ഈ പേര് ഏറ്റെടുത്തുകഴിഞ്ഞു. എന്താണ് ഈ പേരിൻറെ അർഥം എന്നറിയുമോ? പ്രിയപ്പെട്ടവൻ എന്നാണ് ഈ പേരിൻറെ അർത്ഥം.