
മുത്തച്ഛൻ മരത്തിൻറെ അരികിൽ നിന്നാണ് കളത്തിൽ കടവ് റോഡ്, പാലത്തിന് വഴിമാറുന്നത്.. മുത്തച്ഛൻ മരത്തിന്റെതായ തണുപ്പും തടിയും മരത്തിന് ഉണ്ട്.. ഒരു വൻ യാത്രയ്ക്ക് ശേഷം അൽപസമയം ഇവിടെ ചിലവഴിച്ചാൽ എല്ലാ ക്ഷീണവും മാറി കിട്ടും.. പറ്റുമെങ്കിൽ ഒന്ന് ഉറങ്ങുകയും ചെയ്യാം.. ശുദ്ധവായുവിൻറെ കാര്യം പിന്നെ പറയേണ്ടല്ലോ(ഏത് നമ്മുടെ മുത്തച്ഛൻ മരം അല്ലെ നിക്കണേ)…
കോട്ടയത്തു നിന്ന് നാലു കിലോമീറ്റർ ദൂരം മാത്രമാണ് കളത്തിൽ കടവ് പാലത്തിലേക്ക്… കഞ്ഞിക്കുഴി കൊല്ലാട് റൂട്ടിൽ ആണെങ്കിൽ രണ്ട് കിലോമീറ്റർ മതിയാകും… കൊടുലാർ ആറിനു

മുകളിലൂടെയാണ് കളത്തിൽ കടവ് പാലം നീണ്ടു നിവർന്ന് കിടക്കുന്നത്.. പാലത്തിനു മുകളിൽ നിന്ന് കൊടുലാറിന്റ കാഴ്ച അതിമനോഹരമാണ്.. വളരെ ശാന്തമായി ഒഴുകുന്ന ഈ ആറിന് അരികിലൂടെ വാക്ക് വേ ഉണ്ട്.. ഇവിടെനിന്ന് ചൂണ്ട ഇടാം, കൂട്ടുകാരുമൊത്ത് നടക്കാം, ഫാമിലി കൊപ്പം സമയം ചെലവഴിക്കാം, എന്തുമാകാം. വളരെ ശാന്തമായ ഒരു പ്രദേശമാണ് ഇത്.. അപ്പുറത്തായി മറ്റൊരു പോക്കറ്റ് റോഡ് കാണാം..ഈ കാഴ്ചകൾ ഓക്കെ കാണാൻ എങ്ങോട് ഇപ്പോൾ ധാരാളം

ആളുകൾ വരുന്നുണ്ട്.. ആറിന് നടുവിലൂടെ പോകുന്ന ഈ റോഡ് മറ്റൊരു മനോഹര കാഴ്ചയാണ്,.. കളത്തിൽ കടവ് പാലത്തിന് മുകളിൽ നിന്നാൽ അസ്തമയം വളരെ വൃത്തിയായി കാണാം കേട്ടോ( സന്ധ്യയ്ക്ക് എത്തിയാൽ മതി ).. പാലത്തിൻറെ തുടക്കം കണ്ട സ്ഥിതിക്ക് ഒടുക്കം കാണണമെന്ന ആഗ്രഹത്തോടെ ഞങ്ങൾ മുന്നോട്ടു നീങ്ങി, അങ്ങേ അറ്റത്തായി വലത്തെ സൈഡിലേക്ക് മറ്റൊരു റോഡ് കണ്ടു.. ഇതിലൂടെ കുറച്ച് മുന്നോട്ടു പോയപ്പോൾ ഒരു വശത്തായി അതിമനോഹരമായ നെൽപ്പാടം, മറ്റൊരു വശത്ത് ശാന്തമായൊഴുകുന്ന കൊടുലാറും കാണാം.. ഇത് കണ്ണിനും മനസ്സിനും ഒരേപോലെ സുഖം തരുന്ന കാഴ്ചയാണ്.. ഗ്രാമ പ്രദേശങ്ങളിൽ നിന്നും പട്ടണത്തിലേക്ക് ചേക്കേറിയ വർക്കും, ഇനി ഗ്രാമം ഒന്നും കാണാത്തവർക്കും എല്ലാം തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു സ്ഥലം തന്നെയാണ് ഇത്.. ഇതിലൂടെ പോകുമ്പോൾ ഒന്നും ബ്രേക്ക് ചെയ്തു കാഴ്ചകൾ കണ്ടു പോകണേ…
