മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിക്കുന്ന ഗായികയും അവതാരികയും ആണ് റിമി ടോമി. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ റിമി ടോമിയുടെ ആരാധകരാണ്. അത്രയേറെ സ്വാധീനമാണ് വേദികളെ ഇളക്കിമറിക്കുന്ന റിമി ടോമി ചെലുത്തുന്നത്. അത്രയും കാലം സ്റ്റേജിൽ മൈക്കിനു മുന്നിൽ അനങ്ങാതെ പാട്ടു പാടുന്ന ഗായകരെ കണ്ടിരുന്ന മലയാളികൾക്ക് മുൻപിൽ വേദികളിൽ ഓടി നടന്നു കൊണ്ട് ഡാൻസ് കളിച്ചു കൊണ്ടും പാട്ടു പാടി ഒരു ഗായികയ്ക്ക് പെർഫോമർ കൂടി ആകാം എന്ന് തെളിയിച്ച ഒരു താരമാണ് റിമി ടോമി. ശരീരത്തിന്റെ അമിതവണ്ണം പോലും വകവെക്കാതെ

വേദികളെ ഇളക്കി മറച്ച റിമിയുടെ എത്രയേറെ പ്രകടനങ്ങളാണ് മലയാളികൾ കണ്ടിരിക്കുന്നത്. ചുരുണ്ട മുടിയും വലിയ വട്ട പൊട്ടും തൊട്ടുള്ള ശാലീന സുന്ദരിയായ റിമി ടോമിയിൽ നിന്നും ഗംഭീര മേക്കോവർ നടത്തി അമിതവണ്ണം കുറച്ച് ഇന്നു കാണുന്ന സുന്ദരിയിലേക്കുള്ള റിമിയുടെ യാത്ര മലയാളികൾ കണ്ടിട്ടുള്ളതാണ്.വിവാഹവാർത്തകളിൽ പ്രതികരണവുമായി ഗായിക റിമി ടോമി. റിമിയുടെ വിവാഹത്തെ സംബന്ധിച്ച് ഒട്ടനവധി അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

തുടർന്നാണ് ഗായികയുടെ പ്രതികരണ കഴിഞ്ഞ രണ്ടു ദിവസമായി എനിക്ക് തുടർച്ചയായി കോളുകൾ വരികയാണ്. എല്ലാവർക്കും ചോദിക്കാനുള്ളത് ഒരേ ചോദ്യം, കല്യാണം ആയോ റിമി? ഞാൻ വിവാഹിതയാകാൻ പോകുകയാണെന്ന് പറഞ്ഞ് നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. അതെല്ലാം വ്യാജമാണ്.
എന്തുകൊണ്ടാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത് എനിക്കറിയില്ല. ഭാവിയിൽ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുത്താൽ ഞാൻ തന്നെ നേരിട്ട് പറയാം. ഞാൻ പറഞ്ഞാൽ മാത്രം വിശ്വസിച്ചാൽ മതി. ഞാൻ എങ്ങനയെങ്കിലും ജീവിച്ച് പൊയ്ക്കോട്ടെ- റിമി പറഞ്ഞു.