സെയിൻറ് ആഞ്ജലോ കോട്ട കാണുമ്പോൾ തന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര സത്യങ്ങൾ ഓർമ്മയിൽ മിന്നിമറയും.. ചരിത്രത്തെ ചെങ്കല്ലുകൊണ്ട് പണിത് വെച്ചിരിക്കുന്നതാണോ സെൻറ് ആഞ്ജലോ കോട്ട എന്ന് തോന്നിപ്പോകുന്നു… 1505 നാണ് അന്നത്തെ ഭരണാധികാരിയായിരുന്ന കോലത്തിരി തമ്പുരാൻ പോർച്ചുഗീസ് ഭരണാധികാരിയായ ഫ്രാൻസിസ് കൊ ഡി അൻഡ്രോയക്ക് കോട്ട പണിയാനുള്ള അനുമതി കൊടുത്തത്… 1507

ത്രികോണാകൃതിയിലുള്ള ഈ കോട്ടയുടെ പണി പൂർത്തിയായി.. കാലാന്തരത്തിൽ കോട്ടയുടെ ഭരണം ഡച്ച്കാർ, അറക്കൽ രാജവംശം, ബ്രിട്ടീഷുകാർ എന്നിവർ പലവിധത്തിൽ കൈക്കലാക്കി… ഇവരുടെ നിർമ്മാണരീതികൾ ഇവിടെ കാണാൻ കഴിയും…
കണ്ണൂരിൽ നിന്ന് നാല് കിലോമീറ്റർ ദൂരം യാത്ര ചെയ്യേണ്ടതില്ല കണ്ണൂർ കോട്ടയിലേക്ക് എത്താൻ… അതിമനോഹരമായ ചെങ്കല്ല് വിരിച്ച വഴിയാണ് കൊട്ടായിലേക്ക് ഉള്ളത്.. വഴിയുടെ സൈഡിൽ പലയിടത്തും വലിയ മരങ്ങൾ കാണാം..മരങ്ങൾ നന്നേ പഴക്കം ചെന്നതാണ് എന്ന് കണ്ടാൽ തന്നെ മനസ്സിലാകും…കോട്ടയ്ക്ക് ഉള്ളിലേക്ക്

കയറുമ്പോൾ ഇരുവശങ്ങളിലുമായി ഭംഗിയുള്ള കുറ്റിച്ചെടികൾ നട്ടുവളർത്തി ഇരിക്കുന്നു.. 500 കൊല്ലത്തോളം പിന്നിട്ടിട്ടും കോട്ടയ്ക്ക് പറയാത്തക്ക കേടുപാടുകൾ ഒന്നും തന്നെ ഇല്ല… അറേബ്യൻ കടലിൻറെ പടിഞ്ഞാറൻ തീരത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്…മതിലിന്റെ പുറത്തേക്ക് തള്ളി നിൽക്കുന്ന നിർമ്മിതികൾ ആനകളുടെ പ്രഹത്തെ തടയാൻ ആണ് എന്ന് പറയുന്നു.. കോട്ടയുടെ മതിലിനോട് വളരെ ചേർന്നാണ് അടുത്ത ഭിത്തി പണിതിരിക്കുന്നത്…

എത്ര ശക്തമായ മതിലും ആന തൻറെ കാലുകൾ കൊണ്ട് തകർക്കുമെന്നും അതിനെ ചെറുക്കാൻ ആയി ആണ് വളരെയടുത്ത് ഭിത്തി പണിതിരിക്കുന്നത് എന്നും ഗൈഡുകൾ പറഞ്ഞു… പീരങ്കികൾ പ്രവർത്തിച്ചതിന്റെ ഓർമ്മയ്ക്കായി ആണ് എന്ന് തോന്നുന്നു- ഇവിടെ ഒരു പീരങ്കി കാണാം… ഇതിനോട് അടുത്തായി കുതിരാലയം എന്ന് വിളിക്കപ്പെടുന്ന കെട്ടിടവും ഉണ്ട്.. ഇവിടെയാണ് പടയാളികൾ താമസിച്ചിരുന്നത്, ഈ കെട്ടിടത്തോട് ചേർന്നുള്ള ഇരുട്ട് ഗുഹയിലാണ് കുറ്റവാളികളെ ചങ്ങലയിൽ ബന്ധിച്ച ഇടാറ്…മറ്റൊരു ഭൂഗർഭ ജയിലിൽ വേലിയേറ്റ സമയങ്ങളിൽ കടലിൽ നിന്ന് വെള്ളം ചാടുന്നത് പതിവാണ്…

കടലിനോട് ചേർന്നുള്ള കോട്ടയുടെ ഭാഗത്ത് സഞ്ചാരികൾക്ക് നടക്കാനും കടലു കാണാനുമുള്ള ഉള്ള ഭാഗം പണ്ട് രാജാക്കന്മാർ കടലാക്രമണ ശ്രമങ്ങളെ അറിയാനായി ഉപയോഗിച്ചിരുന്നതാണത്രേ… എന്തായാലും ചരിത്രം ഉറങ്ങുന്ന കോട്ടയും പരിസരവും കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ്…