


ഡയമണ്ട് നെക്ലൈസ് എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാള സിനിമയിലെ നായികാ നിരയിലേക്ക് എത്തിയ താരമായിരുന്നു അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മലയാളത്തിലെ ഒട്ടുമിക്ക നായകൻ മാരോടൊപ്പം അനുശ്രീ അഭിനയിച്ചുകഴിഞ്ഞു. സിനിമാഭിനയം രംഗത്ത് എത്തുമെങ്കിലും ഒരു നായികയായി എത്രത്തോളം തിളങ്ങാൻ താരത്തിന് കഴിയുമെന്ന് താരം പോലും വിചാരിച്ചിരുന്നില്ല. ചെയ്യുന്ന കഥാപാത്രങ്ങൾക്കെല്ലാം തന്റെ തായ് ഒരു ശൈലി താരത്തിന് എപ്പോഴുമുണ്ട്.



ആദ്യമൊക്കെ നാടൻ രീതിയിൽ ആയിരുന്നു അനുശ്രീ എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ താരം ഏറെ മോഡേൺ ആയിരിക്കുന്നു ലോക ഡൗൺ സമയത്ത് ആണ് താരം ഏറ്റവും കൂടുതൽ മോഡേൺ ഫോട്ടോഷൂട്ടുകൾ ചെയ്തത്, തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം തന്നെ വിശേഷങ്ങളൊക്കെ ആരാധകരുമായി എപ്പോഴും ഷെയർ ചെയ്യാറുണ്ട്. നിരവധി വിമർശനങ്ങൾ താരത്തിന് ഈ ചിത്രങ്ങളിലൂടെ ലഭിച്ചിട്ടുണ്ട്. അനുശ്രീയുടെ ഈ മാറ്റം പെട്ടെന്നൊന്നും ആരാധകർക്ക് സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല.



ഇപ്പോൾ താരം തന്റെ റൊമാൻസ് രംഗങ്ങളെ കുറിച്ച് തുറന്നുപറയുകയാണ്, ഓവർ റൊമാൻസ് ചെയ്യാൻ തനിക്ക് അന്നും ഇന്നും മടി ആണെന്നാണ് അനുശ്രി പറയുന്നത് റൊമാന്റിക് സീൻ അഭിനയിക്കാൻ തനിക്ക് ഭയങ്കര മടി ആയിരുന്നു ചെയ്യുമ്പോൾ ഒരു ചുംബനരംഗത്തിൽ തനിക്ക് അഭിനയിക്കേണ്ടി വന്നു ഫഹദ് ആ സമയത്ത് കിസ്സിങ് സീനിൽ മുന്നിൽ നിൽക്കുന്ന സമയമായിരുന്നു. തനിക്ക് ആണേൽ അതിന് ബുദ്ധിമുട്ടായിരുന്നു. റൊമാന്റിക് സീനിൽ കൃത്യമായ എക്സ്പ്രഷൻ ഒന്നും തന്നെ മുഖത്ത് വരില്ലായിരുന്നു പിന്നെ അതൊക്കെ മാറി എന്നാണ് താരം ഇപ്പോൾ തുറന്നു പറയുന്നത്