ഇത് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ഒരു ഫുൾ ചിക്കൻ, സവാള, ക്യാരറ്റ്, കുറച്ച് സെലറി, വെളുത്തുള്ളി, ഓയിൽ, മല്ലിപ്പൊടി, അല്പം നാരങ്ങാ പിന്നെ പുതിനയില, മല്ലിയില, എന്നീ ഹെർബ്‌സ് പിന്നെ കുറച്ച് റോസ്മേരിയും എടുക്കാം.. അൽപ്പം ഉപ്പും, ആവശ്യത്തിനുള്ള കുരുമുളകുപൊടിയും എടുക്കണം.. ചിക്കൻ വൃത്തിയാക്കി മാറ്റിവയ്ക്കാം, കഷ്ണങ്ങളാക്കേണ്ട ആവശ്യമില്ല.. ഓവൻ 240

ഡിഗ്രിയിൽ പ്രീ ഹിറ്റ് ചെയ്യണം.. വെളുത്തുള്ളി തൊലി കളയാതെ ചതച്ച് എടുക്കാം.. ക്യാരറ്റ്, സവാള, എന്നിവ അരിഞ്ഞു വയ്ക്കണം.. പൊതിനയില റോസ്മേരി എന്നിവ എല്ലാം നുറുക്കി എടുക്കാം.. റോസ്റ്റ് ചെയ്യാൻ ഉപയോഗിക്കുന്ന പാത്രത്തിൽ കോക്കനട്ട് ഓയിലും പുരട്ടാം..ഒരു ബൗൾ ലേക്ക് മല്ലിപ്പൊടിയും നുറുക്കി വച്ച പച്ചക്കറികളും ചേർത്ത് ഇളക്കി വെക്കാം

..ഇനി ചിക്കനെ മൂർച്ച ഉള്ള കത്തി കൊണ്ട് പതിയെ കീറി വെക്കാം.. ഇതിലേക്ക് ബാക്കിയുള്ള മല്ലിപ്പൊടി എണ്ണയിൽ മിക്സ് ചെയ്തതിനുശേഷം പുരട്ടി കൊടുക്കാം.. ഉപ്പും കുരുമുളകുപൊടിയും കൂടി ചിക്കനിലേക്ക് തേച്ചുപിടിപ്പിക്കുക..ശേഷം ട്രെയിലേക്ക് മസാല പുരട്ടിയ പച്ചക്കറികൾ നിരത്തിയത്തിനുശേഷം, ഇതിനു മുകളിലായി മസാല പുരട്ടിയ ചിക്കൻ വെക്കാം.. ഇനി ഇതിന് മുകളിലേക്ക് നാരങ്ങാനീര് ഒഴിക്കാം.. ഒരു നാരങ്ങ ചിക്കന് ഉള്ളിലേക്കും വെക്കാം… ഇനി കുറച്ച് മല്ലിയില പൊതിനയില റോസ്മേരി എന്നിവയും ചിക്കന് ഉള്ളിലേക്ക് വെച്ചശേഷം, ഓവൻ ഇലേക്ക് വെക്കാം.. 240 ഡിഗ്രിയിൽ നിന്നും 200ലേക്ക്

ടെമ്പറേച്ചർ കുറച്ചതിനുശേഷം വേണം വെക്കാൻ.. ഒന്നരമണിക്കൂർ ഇതേ ചൂടിൽ വെച്ച് ചിക്കൻ വേവിക്കാം.. ഇനി ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയ്തു, 15 മിനിറ്റ് കഴിഞ്ഞ് സെർവ് ചെയ്യാം….