
പ്ലം കേക്ക് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ഉണങ്ങിയ മുന്തിരി, ഉണങ്ങിയ ഫിഗ്, ഓറഞ്ച് ജ്യൂസ്, കശുവണ്ടി, ബദാം, ആപ്രിക്കോട്ട് എന്നിവയെല്ലാം കാൽകപ്പ് വീതം എടുക്കാം..
ഇനി നമുക്ക് കാരമൽ സിറപ്പ് ഉണ്ടാക്കൻ ആയി 4 ടേബിൾ സ്പൂൺ പഞ്ചസാരയും, അൽപം വെള്ളവും വളരെക്കുറച്ച് നാരങ്ങാനീരും എടുക്കാം…
ഇനി അരക്കപ്പ് ഉപ്പു ചേർക്കാത്ത വെണ്ണ, രണ്ടു മുട്ട, പഞ്ചസാര പൊടിച്ചത്, കുറച്ച് വാനില എസൻസും ഒന്നേകാൽ കപ്പ് മൈദ, മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ, വളരെക്കുറച്ച് പട്ട, ചുക്ക്, ഗ്രാമ്പു എന്നിവ പൊടിച്ചതും കൂടി എടുക്കാം..

ഇനി നമുക്ക് കേക്ക് തയ്യാറാക്കാൻ തുടങ്ങാം… ഒരു പാൻ ചൂടാക്കി കാൽ കപ്പ് ഓറഞ്ച് ജ്യൂസ് ഒഴിക്കാം…ഇനി എടുത്തു വച്ചിരിക്കുന്ന ഡ്രൈഡ് ഫ്രൂട്ട്സും, ബദാം, കശുവണ്ടി, എന്നിവയും ഈ ജൂസിൽ ഇട്ട് 5, 6 മിനിറ്റ് പാകം ചെയ്ത് എടുക്കാം.. ജ്യൂസ് വറ്റി വന്ന ശേഷം പാൻ തീയിൽ നിന്ന് മാറ്റി ചൂടാറാൻ ആയി വയ്ക്കാം… അടുത്തത് ആയി പഞ്ചസാര പാനി ഉണ്ടാക്കണം.. ഇതിനായി ഒരു പാൻ ചൂടാക്കി ഒന്നരക്കപ്പ് വെള്ളമൊഴിച്ച ശേഷം നാല് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കാം.. വെള്ളം നന്നായി

തിളച്ച് പഞ്ചസാര ഉരുകി വരുമ്പോൾ, കുറച്ചു നാരങ്ങാ നീര് ചേർക്കാം ഇനി ഇതും മാറ്റി വെക്കാം…
ഇനി മാവ് ഉണ്ടാക്കാം, ഇതിനായി എടുത്തു വച്ചിരിക്കുന്ന ഒന്നേകാൽ കപ്പ് മൈദ, മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ, ഇനി പൊടിച്ചു വച്ചിരിക്കുന്ന പട്ട ചുക്ക് ഗ്രാമ്പൂ എന്നിവ എല്ലാ മറ്റൊരു പാത്രത്തിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക… എടുത്തു വച്ചിരിക്കുന്ന അരകപ്പ് ഉപ്പില്ലാത്ത വെണ്ണ യിലേക്ക് ഒന്നേകാൽ കപ്പ് പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.. 2 മുട്ടയും പൊട്ടിച്ചൊഴിച്ച് നന്നായി ബീറ്റ് ചെയ്ത് എടുക്കാം.. ഇനി ഇതിലേക്ക്

അൽപം വാനില എസൻസും, ചേർത്ത് മിക്സ് ചെയ്ത ശേഷം നേരത്തെ ഉണ്ടാക്കി വെച്ച പഞ്ചസാര പാനിയും ഒഴിക്കാം.. ഇനി നേരത്തെ വേവിച്ചുവെച്ച ഡ്രൈ ഫ്രൂട്ട്സും ചേർത്ത് മാറ്റിവച്ചിരുന്ന മൈദ ബേക്കിംഗ് പൗഡർ മറ്റ് മിക്സുകൾ എല്ലാം കൂടി ചേർത്ത് ഇളക്കാം… എല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് നല്ലൊരു ബാറ്റർ തയ്യാറാകുമ്പോൾ, ബേക്ക് ചെയ്യാനുള്ള പരിപാടി നോക്കാം..
കുക്കർ സ്റ്റൗവിൽ വച്ച് ചൂടാക്കാം… ബാറ്റർ നിറയ്ക്കാനുള്ള ടിന്നിൽ വെണ്ണ തടവാം, നന്നായി വെണ്ണ തടവിയ ശേഷം മാവിനെ ഈ

പാത്രത്തിലേക്ക് ഒഴിക്കാം… അൽപസമയം ഒരു കട്ടിയുള്ള പ്രതലത്തിൽ തട്ടി മാവിന് ഇടയിലുള്ള ഓക്സിജനെ പുറത്തു കളഞ്ഞശേഷം ബാറ്റർ ഉള്ള ടിന്ന് കുക്കറിലേക്ക് ഇറക്കി വയ്ക്കാം…ഈ ടിന്ന് കുക്കറിന്റെ താഴ്ഭാഗത്ത് മുട്ടാതിരിക്കാൻ ആയി മണൽ ഒരു ഇഞ്ച് കനത്തിൽ വിതറാം ,ഇല്ലെങ്കിൽ നല്ല കനമുള്ള വളയം എന്തെങ്കിലും വെക്കുകയും ആകാം.. നന്നായി ചൂടാകുമ്പോൾ കുക്കറിന് മൂടിവയ്ക്കാം, വെയിറ്റ് ഇടാതെ വേണം വെക്കാൻ… ചെറിയ തീയിൽ കേക്ക് വേവിച്ചെടുക്കാം,. കേക്ക് വെന്തോ എന്നു നോക്കാൻ അറിയാമല്ലോ| കേക്കിന് നടുക്ക് ഈർക്കിൽ വെച്ച് കുത്തി നോക്കിയാൽ മതി.. മാവ് ഈർക്കിലിൽ ഒട്ടി പിടിക്കാതെ വരുമ്പോൾ കേക്ക് വെന്തു എന്ന് മനസ്സിലാക്കി ചൂടാറാൻ വെക്കാം… അങ്ങനെ അടിപൊളി പ്ലം കേക്ക് തയ്യാറാണ്….