മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയും മോഡലുമാണ് മാധുരി ബ്രഗന്‍സ. ജോജൂ ജോര്‍ജിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത്ത ജോസഫ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ആണ് മലയാളിയല്ലാത്ത ഈ നടി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.അതേ സമയം ജോസഫിന് മുന്‍ മറ്റൊരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു വെന്നും അവസാനം തന്നെ ഒഴിവാക്കിയെന്നും തുറന്നു പറഞ്ഞത് ഏറെ വിവാദമായിരുന്നു. ജോസഫിന് മുമ്പ് ചാര്‍ളി എന്ന സിനിമയില്‍ തനിക്ക് ലഭിച്ച അവസരത്തെ കുറിച്ചാണ് നടി തുറന്നു പറഞ്ഞത്.മാര്‍ട്ടിന്‍ പ്രക്കാട്ട്

മലയാളത്തിന്റെ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ളിയില്‍ പാര്‍വതിക്ക് പകരം നായിക ആകേണ്ടിയിരുന്നത് താന്‍ ആയിരുന്നു എന്നാണ് നടി പറഞ്ഞത്. ആ സിനിമയില്‍ നായികയായി അഭിനയിക്കാനുള്ള എല്ലാ തയാറെടുപ്പും നടത്തിയിരുന്നെന്നും മാധുരി പറയുകയാണ്.ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു പ്രതികരണവും വൈറലാവുകയാണ്. ഗ്ലാമറസായിട്ടുള്ള ഫോട്ടോസ് പങ്കുവെക്കുന്നതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് മാധുരി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.എന്നാല്‍, താന്‍ ഞാന്‍ ശരീരത്തിന്റെ പോസിറ്റിവിറ്റിയിലും സമത്വത്തിലുമാണ് വിശ്വസിക്കുന്നത്. ഒരു പുരുഷന് നഗ്നമായിട്ടുള്ള നെഞ്ചുമായി നടക്കാന്‍ കഴിയുമെങ്കില്‍ സ്ത്രീയ്ക്കും

കഴിയുമെന്നാണ് മാധുരി പറയുന്നത്.പുരുഷന്മാര്‍ക്ക് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാന്‍ കഴിയുമെങ്കില്‍ സ്ത്രീകള്‍ക്കും കഴിയുമെന്നും സ്ത്രീകള്‍ വയറ് കാണിക്കാവുന്ന രീതിയില്‍ സാരി ഉടുക്കുമെങ്കില്‍ നിങ്ങള്‍ക്കും നിങ്ങള്‍ക്കിഷ്ടമുള്ളത് ധരിക്കാമെന്നുമാണ് സമൂഹത്തിന്റെ ഇരട്ടതാപ്പിന് എതിരെ മാധുരി പ്രതികരിക്കുന്നത്.പുരുഷന്മാര്‍ക്ക് വസ്തുനിഷ്ഠതയില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ സ്ത്രീകള്‍ക്കും കഴിയുമെന്നും നടി പറയുന്നു. സൗന്ദര്യമെന്നത് ഓരോരുത്തരുടെയും ഉള്ളിലാണ്. അല്ലാതെ സാരിയില്‍ അല്ല. എനിക്ക് സൗന്ദര്യത്തില്‍ ഉയര്‍ന്ന നിലവാരമുണ്ടെന്നും താരം തുറന്നടിക്കുന്നു.