മലയാളികൾക്കും ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് പ്രിയാമണി. തെലുങ്ക് ചിത്രത്തിലൂടെഅരങ്ങേറി പിന്നീട് തെന്നിന്ത്യയ്ക്ക് ഒപ്പം മലയാള സിനിമയിലും ശക്തമായ സാന്നിധ്യമായി മാറിയ പ്രിയാമണി പകുതി മലയാളിയാണ്.തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം പ്രിയാമാണി വേഷമിട്ടിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ബിസിനസ്സുകാരൻ മുസ്തഫയെ പ്രിയാമണി പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹശേഷവും അഭിനയരംഗത്ത് സജീവമായ താരം മിനിസ്‌ക്രീനിലെ ചില റിയാലിറ്റി ഷോകളിലും

സജീവമാണ്.സോഷ്യൽ മീഡിയയിൽ നടി ഏറ സജീവയാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും നടി ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. തെന്നിന്ത്യൻ സിനിമ ലോകത്ത് ഒഴിച്ചുകൂടാനാവാത്ത ഒരാളായി വളർന്ന താരമാണ് പ്രിയാമണി. എന്നാൽ അതിനിടക്ക് കുറച്ചുകാലം താരം തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിന്ന് വിട്ട് നിൽക്കുകയും ഹിന്ദിയിലേക്ക് കൂടുമാറ്റം നടത്തുകയും ചെയ്തിരുന്നു.ഒരുപക്ഷെ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയായിരിക്കും താരം മലയാളികൾക്കിടയിൽ കൂടുതൽ സുപരിചിതയായത്. ഹിന്ദിയിലെ സൂപ്പർഹിറ്റ് വെബ് സീരിസായ ഫാമിലി മാന്റെ ഒന്ന്, രണ്ട് സീരിസുകളിലും പ്രിയാമണി അഭിനയിച്ചിരുന്നു.ഇതിന് പിന്നാലെ നിരവധി സിനിമകളിൽ നായികയായി

അഭിനയിക്കാൻ പ്രിയാമണിക്ക് സാധിച്ചിരുന്നു.
സൂപ്പർതാരങ്ങളുടെ സിനിമകളിൽ സജീവമായതോടെ നടി പ്രതിഫലത്തിന്റെ കാര്യത്തിൽ വലിയൊരു വർധനവ് നടത്തിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയാമണി.
ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലാണ് താരം പ്രതിഫലത്തെ കുറിച്ച് സംസാരിക്കുന്നത്.
അതുമാത്രമല്ല ബോളിവുഡിലെ പ്രമുഖ നടിമാർ പ്രതിഫലം വർധിപ്പിച്ചതിനെ പറ്റി പ്രിയാമണി പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. നേരത്തെ പ്രിയാമണി ഒരു ദിവസം ഒന്നരലക്ഷം രൂപയായിരുന്നു പ്രതിഫലമായി വാങ്ങിയിരുന്നത്.എന്നാലിപ്പോൾ മൂന്ന് മുതൽ നാല് ലക്ഷം വരെയായി ഉയർത്തി എന്നാണ് വിവരം. മുമ്പ് ലഭിച്ചിരുന്നതിലും രണ്ടിരട്ടിയോളം തുകയാണ് താരം കൂട്ടിയിരിക്കുന്നത്. അടുത്തിടെ പ്രതിഫലം വർധിപ്പിച്ച ബോളിവുഡിലെ കരീന കപൂർ അടക്കമുള്ള നായികമാരെ പ്രിയാമണി അഭിനന്ദിച്ചിരുന്നു.അവരൊക്കെ അത് അർഹിച്ചിരുന്നു. ഈ സ്ത്രീകൾ തങ്ങൾക്ക് ആവശ്യമുള്ളത് പറയാൻ കഴിയുന്ന ഒരു ഘട്ടത്തിൽ എത്തിയിരിക്കുന്നു. അർഹമായത് ചോദിച്ച് വാങ്ങിക്കണം. അത് തെറ്റാണെന്നുള്ള ആളുകളുടെ കമന്റുകൾ കൊണ്ട് ആ വ്യക്തി അതിന് അർഹനല്ലാതാകില്ല,’ പ്രിയാമണി പറയുന്നു.