2018 -ൽ പുറത്തിറങ്ങിയ 96 എന്നാ ഒറ്റ ചിത്രത്തിലൂടെ മലയാളി മനസ്സിൽ ചേക്കേറിയ നടിയാണ് ഗൗരി കിഷൻ. അതിന് ശേഷം ഒ ടി ടി റിലീസ് ആയ അനുഗ്രഹിതൻ ആന്റണിയിലൂടെ മലയാളത്തിൽ ചുവട് ഉറപ്പിച്ചിരിക്കുകയാണ് ഗൗരി.തെലുങ്കിൽ സജീവമാണ് താരം. നായകനുമായി ഒന്നിക്കാൻ കഴിയാത്ത നായിക എന്നാ ട്രോൾ താരത്തിനു ഉണ്ടെങ്കിലും സോഷ്യൽ മീഡിയകളിൽ ഗൗരി പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റും വൈറൽ ആകാറുണ്ട്.

ഇപ്പോഴിത പുതിയ ഒരു വ്യക്തിയെ പരിചയപെടുത്തിയിരിക്കുകയാണ്. മറ്റാരും അല്ല.സ്വന്തം സഹോദരൻ. സഹോദരൻ ഒപ്പം ഉള്ള ചിത്രങ്ങൾ പങ്ക് വച്ച് താരം കുറിച്ചത് ഇങ്ങനെ “ഇന്ന് ഒരു വർഷം കൂടി തികയുകയാണ്. ഈ വർഷം കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കട്ടെ, കൂടുതൽ യാത്രകൾ ചെയ്യാം” – ഇതായിരുന്നു ഗൗരി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

സഹോദരൻ ഗോവിദ് കിഷന് ഒപ്പമുള്ള യാത്രയുടെ ചിത്രങ്ങൾ പങ്ക്‌വച്ചായിരുന്നു ഇൻസ്റ്റാഗ്രാം പോസ്റ്റ് . സഹോദരനോടൊപ്പം ഇനിയും വരും വർഷങ്ങളിലും ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര തുടരണമെന്നും ഗൗരി പറയുന്നു . എല്ലാവർക്കും ഇത്പോലെ തന്നെ ആവും. നമ്മൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് പ്രിയപെട്ടവരോട് ഒപ്പം ഉള്ള യാത്രകളാകും . ഇങ്ങനെ നമ്മളെ നന്നായി അറിയുന്ന ഒരാൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ കിട്ടുന്ന ആ സന്തോഷം ഒന്ന് വേറെ തന്നെയാണ് അല്ലെ? താരത്തെപോലെ തന്നെ ഒരുപാട് ഓർമകളും നമ്മുക്ക് പറയാൻ ഉണ്ടാകും. എന്തായാലും ഗൗരിയുടെ പോസ്റ്റ് മൂലം സഹോദരൻ ഗോവിദും താരമായിരിക്കുകയാണ് . നിരവിധി പേരാണ് താരത്തിന്റെ ഈ പോസ്റ്റിനു കമ്മെന്റ്സ് ആയി എത്തിയിരിക്കുന്നത് .