ഏഷ്യയിൽ തന്നെ ഏറ്റവും ഉയരം കൂടിയ ചർച്ച് ടവറിന് 260 അടി ഉയരം ആണുള്ളത്… ടവർ ഉള്ള ജില്ലയിൽ എവിടെ നിന്ന് നോക്കിയാലും (അല്പം ഉയരമുള്ള സ്ഥലങ്ങളിൽ) ഇത് കാണാം എന്നതാണ് മറ്റൊരു പ്രത്യേകത… ഇത്രയൊക്കെ പറഞ്ഞിട്ടും ഈ ടവർ എവിടെയാണെന്ന് മനസ്സിലായില്ലെങ്കിൽ പറയാം- ഇത് നമ്മുടെ കൊച്ചു കേരളത്തിലെ അതി സുന്ദരമായ തൃശ്ശൂരിൽ ആണുള്ളത്…

ഡോക്ടർ പെട്രോ ലോപ്സ് ക്വിന്റനാ ആണ് ഈ അത്ഭുതത്തെ 2007 ജനുവരി ഏഴിന് ഏഷ്യക്ക് സമ്മാനിച്ചത്…
തൃശ്ശൂര് ബസ് സ്റ്റാൻഡിൽ നിന്നും വെറും 1.2 കിലോമീറ്റർ മാത്രമാണ് ബൈബിൾ ടവർ ലേക്ക് ഉള്ളൂ എന്നത് യാത്രക്കാർക്കും സൗകര്യമൊരുക്കുന്നു… മൊത്തം 25 നിലകളുള്ള ടവറിന്റെ 20 നിലകൾ വരെ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ട്… ഇരുപതാമത്തെ നിലയിൽ വ്യത്യസ്ത ഭാഷകളിലുള്ള ബൈബിൾ കളുടെ

അതിവിശാലമായ ശേഖരമുണ്ട്… അവർ ലേഡി ഓഫ് ഡോളേഴ്സ് ബസലിക്ക, സുന്ദരമായ വെള്ള ചായം കൊണ്ട് മനോഹരമാക്കിയിരിക്കുന്നു..(വെണ്ണ കല്ലിൽ നിന്നെ കൊത്തി-എന്ന ചലച്ചിത്ര വരികൾ ഓർമ വന്നു)… ടവറിന് ധാരാളം ജനലുകളും സ്റ്റെയർകളും ഉണ്ട്.. ജനലിൽ നിന്ന് നിർത്താതെ കാറ്റടിച്ചു കൊണ്ടേയിരിക്കുന്നു… ഭിത്തിയിൽ തട്ടി പ്രതിഫലിക്കുന്ന കാറ്റ് ചർച്ചിന്റെ ചരിത്രം പറയുകയാണോ?.. ടവറിൽ നിന്ന് തൃശ്ശൂർ മൊത്തം കാണാൻ കേട്ടോ… പല ഭാഷയിൽ ഉള്ള ബൈബിളുകൾ കൂടാതെ എണ്ണമറ്റ ചായ ചിത്രങ്ങളും ഇവിടുത്തെ ഭിത്തികളെ അലങ്കരിക്കുന്നു.. ഗ്ലാസ് കളിലും പലതരം

ചിത്രപ്പണികൾ ചെയ്തിരിക്കുന്നത് കാണാം… തൃശ്ശൂരിൽ എത്തിയാൽ ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട അതിമനോഹരമായ ഒരു സ്ഥലമാണ്, ബൈബിൾ ടവർ.. ഒരിക്കൽ വന്നാൽ പിന്നെ ഇടയ്ക്ക് വരാൻ തോന്നും എന്നതും ഒരു യാഥാർത്ഥ്യം തന്നെയാണ്..