തന്റെ ജീവിതത്തിൽ പ്രതിസന്ധികൾക്ക് കാരണം മാധ്യമങ്ങളെന്ന് നടൻ ബാല. കുടുംബജീവിതം രണ്ടാമതും തകർന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണെന്ന് ബാല ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.കുടുംബ ജീവിതത്തിൽ രണ്ട് പ്രാവശ്യം തോറ്റ് പോയി. ഇപ്പോൾ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങൾക്ക് നന്ദി. ഒരു കാര്യം പറയാം,

എലിസബത്ത് എന്നേക്കാളും നല്ല വ്യക്തിയാണ്. അവർക്ക് സ്ത്രീയാണ്, ഡോക്ടറാണ്. കുറച്ച് മനസ്സമാധാനം കൊടുക്കണം. വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണ്. എനിക്കും നാവുണ്ട്. എന്നാൽ സംസാരിച്ചാൽ ശരിയാകില്ല- ബാല പറഞ്ഞു.ബാലയും ഭാര്യ എലിസബത്തും വേർപിരിഞ്ഞെന്ന തരത്തിൽ അഭ്യൂഹങ്ങൾ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു.. തുടർന്നാണ് നടൻ പ്രതികരണവുമായി

രംഗത്ത് വന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 5ന് ആയിരുന്നു തന്റെ ആരാധികയായ എലിസബത്തുമായി ബാലയുടെ രണ്ടാം വിവാഹം നടന്നത്. ഇവരുടെ വിവാഹം മാധ്യമങ്ങള്‍ ഏറെ ആഘോഷമാക്കിയതായിരുന്നു. വിവാഹശേഷം സുഹൃത്തുക്കള്‍ക്കായി ഗംഭീര വിരുന്നും സംഘടിപ്പിച്ചിരുന്നു.അടുത്തിടെയായി ബാലയും ഭാര്യ എലിസബത്തും ഒന്നിച്ച് വീഡിയോകളില്‍ എത്താതായതോടെ അഭ്യൂഹം നിറഞ്ഞിരുന്നു. എന്നാല്‍ ബാലയോ എലിസബത്തോ ഒന്നും പ്രതികരിച്ചില്ലായിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്ന് എലിബത്ത് യുടൂബിലൂടെ പ്രതികരിച്ചിരുന്നു.