സ്റ്റാര്‍ മാജിക് വേദിയില്‍ എത്തിയതോടെയാണ് ലക്ഷ്മി നക്ഷത്രയും അനുമോളും അടുത്ത സുഹൃത്തുക്കളായി മാറിയത്. ഒരാള്‍ അവതരണത്തിലും മറ്റെയാള്‍ അഭിനയത്തിലും കഴിവ് തെളിയിച്ചു. അനുവിനെ തന്റെ സ്വന്തം അനുജത്തിയെ പോലെയാണ് കാണുന്നതെന്ന് പലപ്പോഴും ലക്ഷ്മി പറഞ്ഞിട്ടുണ്ട്. സ്‌ക്രീനിന് പുറത്തും ഇവര്‍ അടുത്ത സുഹൃത്തുക്കള്‍ തന്നെ. ഒഴിവു സമയങ്ങളില്‍ ഒന്നിച്ചു കൂടുന്നതിന്റെ വീഡിയോസും ഫോട്ടോസും താരങ്ങള്‍ പങ്കുവെക്കാറുണ്ട്.

സ്റ്റാര്‍ മാജിക്ക് ഷോയില്‍ വെച്ചുള്ള അനുവിന്റെ നിഷ്‌കളങ്കമായ സംസാരം ചിരിയും എല്ലാം കാണാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലില്‍ അനുമോളും ഇടയ്ക്ക് എത്താറുണ്ട്.അനിക്കുട്ടിയുടെ കല്യാണ വിശേഷങ്ങള്‍ എന്ന് പറഞ്ഞായിരുന്നു ഏറ്റവും ഒടുവില്‍ ഇവര്‍ വീഡിയോ പങ്കുവെച്ചത്. അനുവിന്റെ വീട്ടിലെത്തിയ ശേഷം അവിടെ നിന്നാണ് വീഡിയോ എടുത്തത്. രാവിലെതന്നെ അനുവിന് ഏറ്റവും ഇഷ്ടപ്പെട്ട ഞാലിപ്പൂവന്‍ പഴവും ആയിട്ടാണ് ലക്ഷ്മി അനുമോളുടെ വീട്ടില്‍ എത്തിയത്. ചെറിയ പ്രായത്തില്‍ തന്നെ അധ്വാനിച്ച് തുടങ്ങിയിട്ടുണ്ട് അനുമോള്‍.

കോവിഡ് കാലത്തായിരുന്നു വീട് പണിതത്.അതേ സമയം തന്നെ വിവാഹം കഴിക്കാന്‍ വീട്ടില്‍ നിന്ന് ഒരുപാട് നിര്‍ബന്ധിക്കുന്നുണ്ടെന്ന് അനു പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും ഞാനൊരു സമ്മതം മൂളിയാല്‍ അവര്‍ വിവാഹം കഴിക്കാന്‍ തയ്യാറാണ്. തനിക്ക് വിവാഹം കഴിക്കാന്‍ തോന്നിയിട്ടില്ല. അഥവാ വിവാഹം കഴിക്കുകയാണെങ്കില്‍ അതിന് ശേഷവും അഭിനയിക്കാന്‍ താല്പര്യം ഉണ്ടെന്നും , മരിക്കുന്നതുവരെ അഭിനയിക്കാന്‍ തയ്യാറാണെന്ന് നടി പറഞ്ഞു.തന്നെ വിവാഹം ചെയ്യാന്‍ വരുന്ന ആള്‍ എങ്ങനെയുള്ള ആളാവണമെന്നും അനുമോള്‍ പറയുന്നുണ്ട്. തന്നെ പിന്തുണയ്ക്കുന്ന മനസിലാക്കുന്ന ഒരാളാവണം എന്നാണ് അനുമോള്‍ പറയുന്നത്. ഷൂട്ടിന് ഒക്കെ പോകുമ്പോള്‍ അത് മനസിലാക്കി നില്‍ക്കുന്ന വിളിച്ചു ശല്യം ചെയ്യാത്ത. വൈകുന്നതിന് ദേഷ്യം കാണിക്കാതെ നമ്മളെ വിശ്വസിക്കുന്ന ഒരാളാകണമെന്നും നടി പറയുന്നു.