കന്നട സീരിയൽ താരം ദിവ്യ ശ്രീധറിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് നടി അൻഷിത.ഏഷ്യാനെറ്റിലെ ‘കൂടെവിടെ’ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി അൻഷിത. താരം തമിഴിൽ ‘ചെല്ലമ്മ’ എന്ന സീരിയലിലും അഭിനയിക്കുന്നുണ്ട്. ചെല്ലമ്മയിലെ നായകനായ അർണവ് അംജദിന്റെ ഭാര്യ ദിവ്യ ശ്രീധർ അടുത്തിടെ

അൻഷിതയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. അൻഷിതയ്ക്ക് വേണ്ടി അർണവ് തന്നെ ഉപേക്ഷിക്കാൻ നോക്കുന്നുവെന്നാണ് ദിവ്യ ശ്രീധറിന്റെ ആരോപണം.തന്റെ ഭർത്താവായ അർണവിനെ തട്ടിയെടുക്കാൻ അൻഷിത ശ്രമിക്കുന്നുവെന്നും താരം തന്നെ വാട്ടർ ബോട്ടിൽ വച്ച് തന്നെ അടിച്ചു എന്നുമാണ്
ദിവ്യശ്രീധർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ ഈ വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടി അൻഷിത.


ആരോപണങ്ങൾക്ക് മറുപടിയായി അൻഷിത തന്റെ സോഷ്യൽ മീഡയയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.”എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരത്തിനുള്ള ലൈസൻസല്ലെന്നും എന്റെ മറുപടി കൃത്യസമയത്ത് ശക്തവും വ്യക്തവുമായിരിക്കും ആ സമയം വരെ വിരോധികൾക്ക് സ്വന്തം വ്യാഖ്യനങ്ങളുമായി മുന്നോട്ട് പോകാവുന്നതാണ്.നിരപരാധികൾ ക്രൂശിക്കപ്പെടുമ്പോൾ ജീവിതവും നിയമവും വിചിത്രമായി തോന്നിയേക്കാം.അത് രണ്ടവശമുള്ള കോടാലികൾ ആയതിനാൽ ആ നിമിഷങ്ങൾ ആസ്വദിക്കുന്നവർക്കെതിരെ ഇരട്ടിയായി തിരിച്ച് കിട്ടും” അൻഷിത കുറിച്ചു.