


തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയാണ് സമാന്ത. തമിഴിലേയും തെലുങ്കിലേയും നിറ സാന്നിധ്യമായ സമാന്ത ഇപ്പോൾ ഹിന്ദിയിലും സാന്നിധ്യം അറിയിക്കാനുള്ള ഒരുക്കത്തിലാണ്. ദ ഫാമിലി മാൻ വെബ് സീരീസിന്റെ രണ്ടാം സീസണിലൂടെയാണ് സമാന്തയ്ക്ക് ബോളിവുഡിലും ആരാധകരുണ്ടാകുന്നത്. ഇപ്പോഴിതാ താരം ബോളിവുഡിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് സമാന്ത. താരത്തിന്റെ പോസ്റ്റുകളും സ്റ്റോറികളുമെല്ലാം സോഷ്യൽ



മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സമാന്തയുടെ ഒരു ട്വീറ്റ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം സമാന്ത പങ്കുവച്ച ട്വീറ്റാണ് ശ്രദ്ധ നേടുന്നത്. ക്ഷമയെക്കുറിച്ചും നിശബ്ദതയെക്കുറിച്ചുമൊക്കെയാണ് സമാന്ത പറയുന്നത്, കൂടുതലാറിയാം…
”എന്റെ മൗനത്തെ അജ്ഞതയായി കരുതരുത്. എന്റെ ശാന്തതയെ അംഗീകാരമായി കാണരുത്. എന്റെ ദയയെ ദൗർബല്യമായി കാണരുത്” എന്നായിരുന്നു താരം കുറിച്ചത്. ദയയ്ക്കും കാലാവധിയുണ്ടെന്നും സമാന്ത പറയുന്നുണ്ട്. താരം എന്തിനെക്കുറിച്ചാണ് പറയുന്നതെന്നോ എന്താണ് താരത്തെ പ്രതികരിക്കാൻ പ്രേരിപ്പിച്ചതെന്നോ


ട്വീറ്റിൽ നിന്നും വ്യക്തമാകുന്നില്ല.
അതേസമയം നിരന്തരം സോഷ്യൽ മീഡിയയുടെ അധിക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും ഇരയാകുന്ന സമാന്തയുടെ പ്രതികരണമായിരിക്കാം ഇതെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.