


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അനാർക്കലി മരക്കാർ. ആനന്ദം എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്. പിന്നീട് ഒട്ടേറെ മലയാളം സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സമൂഹം മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ താരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇതിലൂടെയാണ് താരം തൻറെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കുന്നത്.
ഇപ്പോൾ എംജി ശ്രീകുമാർ



അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കുകയാണ് താരം. ഈ പരിപാടിയിലാണ് തൻറെ പ്രണയത്തെക്കുറിച്ചും കാമുകനെ കുറിച്ചും താരം വെളിപ്പെടുത്തൽ നടത്തിയത്. പ്രണയമുണ്ടോ എന്ന് ചോദ്യമായിരുന്നു എംജി ശ്രീകുമാർ ചോദിച്ചത്. ഉണ്ട് എന്ന് തന്നെയായിരുന്നു താരം നൽകിയ ഉത്തരം. എത്ര പേരെ പ്രണയിക്കുന്നുണ്ട് എന്നായിരുന്നു അടുത്ത ചോദ്യം. നിർഭാഗ്യവശാൽ ഒരാൾ മാത്രമേ ഉള്ളൂ എന്നായിരുന്നു നടി നൽകിയ മറുപടി. കാമുകൻ ഇപ്പോൾ ഡൽഹിയിൽ ജോലി ചെയ്യുകയാണ് എന്നാണ് താരം പറയുന്നത്. തങ്ങൾ ഒരുമിച്ചു പഠിച്ചവർ ആണ് എന്നും ഒരേ വയസ്സാണ് ഉള്ളത് എന്നുമാണ് താരം പറയുന്നത്. അതേസമയം കല്യാണം കഴിച്ചു ഒരുമിച്ച് ജീവിക്കും എന്ന കാര്യത്തിൽ വലിയ ഉറപ്പൊന്നുമില്ല എന്നും താരം പറയുന്നു. തൽക്കാലം പ്രേമിക്കാൻ പറ്റുന്നിടത്തോളം




പ്രേമിക്കുക, അതുകഴിഞ്ഞ് കല്യാണം കഴിക്കുന്ന പ്രായമാകുമ്പോൾ നോക്കാം എന്നാണ് താരം പറയുന്നത്. തങ്ങൾ ഒരുമിച്ചു പുറത്തുപോവുകയും കറങ്ങി നടക്കുകയും ഒക്കെ ചെയ്യാറുണ്ട് എന്നാണ് താരം പറയുന്നത്.
ഡൽഹി ആസ്ഥാനമായുള്ള കമ്പനിയിലാണ് ജോലി ചെയ്യുന്നത് എങ്കിലും കേരളത്തിൽ ഇരുന്നുകൊണ്ടുതന്നെ ജോലി ചെയ്യാം. അതുകൊണ്ട് ഇടയ്ക്കിടെ കാണാറുണ്ട് എന്നും വലിയ മിസ്സിംഗ് ഒന്നുമില്ല എന്നുമാണ് താരം പറയുന്നത്. അതേസമയം പുറത്തുപോകുന്ന സമയത്ത് പണം ചിലവഴിക്കുന്നത് എല്ലാം താനാണ് എന്നും പുള്ളി സമ്പാദിച്ചു തുടങ്ങിയിട്ടേ ഉള്ളൂ എന്നുമാണ് അനാർക്കലി പറയുന്നത്. അതേസമയം കാമുകനുമായും വഴക്കു കൂടാറുണ്ട് എന്നും നിസ്സാര കാര്യങ്ങൾക്കാണ് വഴക്ക് കൂടുന്നത് എന്നും താരം പറയുന്നു. താൻ മറ്റ് ആൺകുട്ടികളുമായി സൗഹൃദം ഉണ്ടാക്കുമ്പോൾ അവനെ പൊസസീവ്നെസ് ഉണ്ടാവാറുണ്ട് എന്നും താരം വെളിപ്പെടുത്തുന്നു. അവതാരകൻ അടുത്തതായി ചോദിച്ച ചോദ്യം ഇതായിരുന്നു – ദുൽഖർ സൽമാനെ പോലെ ഒരാൾ വന്ന് ഇഷ്ടം പറഞ്ഞാൽ കാമുകനെ കളഞ്ഞു പോകുമോ? ഒരാളുടെയും സൗന്ദര്യം കണ്ട് പുറകെ പോവില്ല എന്നും നടി ഉറപ്പിച്ചു പറഞ്ഞു. അതേസമയം തന്റെ കാമുകനു അത്തരത്തിൽ തന്നെയാണ് എന്നാണ് താരം പറയുന്നത്.