ജയറാമിനെ നായകനാക്കി കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന സിനിമയിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയ നടിയാണ് കാവ്യാ മാധവൻ. പൂക്കാലം വരവായിക്ക് പിന്നാലെ അഴകിയ രാവണൻ ഉൾപ്പടെയുള്ള ഒരുപിടി സിനിമകളിൽ കൂടി ബാലതാരമായി എത്തിയ നടി പിന്നീട് നായികമാരുടെ നിരയിലേക്ക് ഉയരുകയായിരുന്നു.
ലാൽജോസ് ദിലീപിനെ നായകനാക്കി

ഒരുക്കിയ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് കാവ്യ മാധവൻ ആദ്യമായി നായികയാവുന്നത്. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലാത്ത കാവ്യാ മാധവൻ മലയാളത്തിലെ സൂപ്പർ നായികയായി മാറിയത്.കാവ്യാ മാധവൻ നായികയായ ഓരോ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചതും സൂപ്പർ ഹിറ്റുകളും ആയിരുന്നു. നീളമുള്ള മുടിയും ഉണ്ട കണ്ണുകളും ഒരു സമയത്ത് കാവ്യാ മാധവന് നിരവധി ആരാധകരെ നേടി കൊടുത്തിരുന്നു. അതേ സമയം വിവാഹ ശേഷം സിനിമ വിട്ട കാവ്യാ മാധവൻ ഇപ്പോൾ കുടുംബിനിയായി ഒതുങ്ങി കഴിയുകയാണ്. മഹാലക്ഷ്മി എന്ന ഒരു മകളും താരത്തിനുണ്ട്.


സിനിമയിൽ സജീവമല്ലെങ്കിലും ഇടയ്‌ക്കൊക്ക ഭർത്താവ് ദിലീപും ഒത്ത് കാവ്യാ മാധവൻ പൊതു വേദികളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. കാവ്യയുടെയും ദിലീപിന്റെയും മകൾ മഹാലക്ഷ്മിക്കും ആരാധകർ ഏറെയാണ്. കാവ്യാ മാധവന്റെ ഫാൻസ് ഗ്രൂപ്പുകളും സോഷ്യൽ മീഡിയകളിൽ സജീവമാണ്.
ഇപ്പോഴിതാ കാവ്യാ മാധവന്റെ ഒരു ഫാൻസ് ഗ്രൂപ്പിൽ തന്റെ സൗന്ദര്യത്തെ കുറിച്ചും ചില ചിട്ടകളെ കുറിച്ചും കാവ്യ തന്നെ തുറന്ന് പറയുന്ന ഒരു വീഡിയോ വൈറലാകുകയാണ്. എന്താണ് ഈ

സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പലപ്പോഴും ആരാധകരും പല മാധ്യമങ്ങളും മാറി മാറി കാവ്യയോട് ചോദിച്ചിരുന്നു. അതിന് ഒരിക്കൽ കാവ്യാ മാധവൻ പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്.
ചിട്ടയായ ജീവിതരീതി അത് കഴിവതും പുലർത്തികൊണ്ട് പോകാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ അതിൽ നൃത്തം, വോക്കിങ്, ഉറക്കം ഇതൊന്നും മുടക്കാറില്ല. ഇതൊക്കെ തന്നെയാണ് തന്റെ ജീവിത രീതിയെന്ന് കാവ്യാ മാധവൻ വ്യക്തമാക്കുന്നു. അതിനൊന്നും ഒരു മാറ്റവും വരുത്താൻ ഞാൻ ശ്രമിച്ചിട്ടില്ല എന്നും ഇപ്പോഴും അത് തുടരുന്നു എന്നുമാണ് കാവ്യ പറയുന്നത്.