ഒരിടക്ക് മിനിസ്ക്രീനിൽ  നിറഞ്ഞ നിന്ന നടിയാണ് സ്വാസിക, വളരെ പെട്ടന്ന് തന്നെയായിരുന്നു ബിഗ്‌സ്‌ക്രീനിലേക്കു താരത്തിന് ചുവടു മാറ്റം. ഇപ്പോൾ തന്റെ സിനിമയിലും,സീരിയലിലും അഭിനയിച്ചതിനെ പറ്റി  സംസാരിച്ചിരിക്കുകയാണ് നടി. സിനിമയിൽ നല്ല കഥാപാത്രങ്ങൾ വരുമെന്ന് പ്രതീഷിച്ചു എന്നാൽ അങ്ങനെ ലഭിക്കാത്തതിന്റെ കാരണം എന്തെങ്കിലും ഉണ്ടായിരിക്കും എങ്കിലും കാത്തിരിക്കുന്നു. എന്റെ ആദ്യ സമയത്തു ഞാൻ കുറെ സിനിമകൾ ചെയ്യ്തു എന്നാൽ അത് റിലീസ് ആയില്ല താരം പറഞ്ഞു.അതുകൊണ്ടു വീണ്ടും താൻ സീരിയലിൽ എത്തി. അവിടെ സജീവമാകാൻ തുടങ്ങിയതിന് ശേഷം താൻ ജീവിതത്തിൽ ഹാപ്പി ആകാൻ തുടങ്ങിയത് സ്വാസിക പറയുന്നു. സീരിയലിൽ

എത്തിയാൽ പിന്നീട് സിനിമയിൽ വിളിക്കില്ല എന്നാണ് കേട്ടിട്ടുള്ളത്, അപ്പോളേക്കും സിനിമ എന്നത് എന്റെ സ്വപ്നത്തിൽ നിന്നും മാറ്റിയിരുന്നു. എനിക്ക് സീരിയൽ മതി അതുമായി ഞാൻ അഡ്ജസ്റ്റ് ചെയ്യ്തു ജീവിച്ചു കൊള്ളാമെന്നു ചിന്തിച്ചു. അതിനിടയിലാണ് കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലേക്ക് വിളി വന്നത്, അതിനു ശേഷം നല്ല സിനിമകൾ എനിക്ക് കിട്ടാൻ തുടങ്ങി സ്വാസിക പറഞ്ഞു.ഇപ്പോൾ സിനിമയുമായി മുന്നോട്ട് പോകുന്നു

ഇനിയും എന്താണ് ഉണ്ടാകുക എന്നത് അറിയില്ല. മറ്റു ഭാഷകളിൽ നടിമാർക്ക് നല്ല പരിഗണന ആണ് ലഭിക്കുന്നത്, അതിപ്പോൾ പുതുമുഖം ആണെകിൽ പോലും നല്ല ബഹുമാനം അവിടെ നിന്നും ലഭിക്കും. ചില സമയത്തു ബഹുമാനം അവർക്കു കൂടുതൽ അങ്ങനെ ആയിരിക്കും എന്നാൽ ഇങ്ങനെ ബഹുമാനം ലഭിച്ചാലും വളരെ ബുദ്ധിമുട്ടായിരിക്കും സ്വാസിക പറയുന്നു.