മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദീപ തോമസ്. കരിക്ക് എന്ന ചാനലിലെ റോക്ക് പേപ്പർ സിസർസ് എന്ന വെബ് സീരീസ് വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതിനു ശേഷം ഹോം എന്ന സിനിമയിൽ താരം നായികയായി അഭിനയിച്ചിരുന്നു. ശ്രീനാഥ് ഭാസി ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. നിരവധി ആളുകൾ ആയിരുന്നു താരത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്.
അതേസമയം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. താരം തന്നെയാണ് ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവച്ചത്. നിരവധി ആളുകളാണ് ഇപ്പോൾ പോസ്റ്റ് ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തുന്നത്.
“എങ്ങനെയൊക്കെ ആയാലും എന്തൊക്കെ ആയാലും എല്ലാത്തിനുമൊടുവിൽ എങ്ങനെയെങ്കിലും ആളുകൾ നിങ്ങളെ ജഡ്ജ് ചെയ്യും. അതുകൊണ്ട് മറ്റുള്ളവരെ പ്രീണിപ്പിക്കാൻ വേണ്ടി അല്ല നിങ്ങൾ ജീവിക്കേണ്ടത്. നിങ്ങളെ സ്വയം ഇമ്പ്രെസ്സ് ചെയ്യുവാൻ വേണ്ടി ജീവിക്കണം” –

ഇതായിരുന്നു ദീപയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. പോസ്റ്റിനൊപ്പം നടി ഒരു ചിത്രം കൂടി പങ്കുവെച്ചു. വളരെ മനോഹരമായ ഒരു ഫോട്ടോ ആണ് ഇത്. ഈ ചിത്രം പകർത്തിയത് ആരാണ് എന്ന് അറിയുമോ? മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിട്ടുള്ള അനാർക്കലി മരക്കാർ ആണ് ഈ ചിത്രം പകർത്തിയത്. നടിയുടെ നിരവധി സുഹൃത്തുക്കൾ ആണ് കമൻറ് ബോക്സിൽ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്. മോഡലിംഗ് രംഗത്ത് നിന്നും ആണ് നടി ദീപ തോമസ് സിനിമയിലെത്തുന്നത്.