
കോഴിമുട്ട, സവാള, ഇഞ്ചി, പച്ചമുളക്, തക്കാളി, പട്ട, ഗ്രാമ്പു, ഏലക്ക, വെളിച്ചെണ്ണ, കറിവേപ്പില ആവശ്യത്തിനു ഉപ്പും ഒരു നുള്ള് മഞ്ഞൾപ്പൊടിയും പിന്നെ ഒരു ചെറുനാരങ്ങ ഉലുവ എന്നിവ ആണ് എഗ്ഗ് മോളി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ…
അഞ്ചു മുട്ട 12 മിനിറ്റ് വെള്ളത്തിലിട്ട് പുഴുങ്ങി എടുക്കാം.. ഒരു നുള്ള് ഉപ്പും കൂടി ഇട്ടാൽ പുഴുങ്ങുന്ന സമയം മുട്ടയുടെ തോല് പൊട്ടി പോവുകയില്ല..12 മിനുറ്റ് വെട്ടി തിളച്ചു വെന്ത് വന്ന മുട്ടയെ തണുത്ത വെള്ളത്തിൽ ഇടാം.. ഇനി മുട്ടയുടെ ചൂടാറിയതിനു ശേഷം, തോല് പൊളിച്ചെടുക്കാം.. സവാളയും

ഇഞ്ചിയും വട്ടത്തിൽ അരിഞ്ഞെടുക്കണം… പച്ചമുളക് നീളത്തിൽ കീറാം, ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, എന്നിവ ചതച്ച ശേഷം അതിലേക്ക് അല്പം നാരങ്ങാനീര് ഒഴിക്കാം… തേങ്ങ ചിരകി പിഴിഞ്ഞ് 2 കപ്പ് തേങ്ങാപ്പാൽ എടുത്ത് വെക്കണം.. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച ശേഷം വട്ടത്തിൽ അരിഞ്ഞ സവാളയും ഇഞ്ചിയും കീറിയ പച്ചമുളകും ചേർക്കാം… ഇനി ഇത് നന്നായി വഴറ്റി എടുക്കണം, ശേഷം ഏലയ്ക്കാ പട്ട ഗ്രാമ്പൂ

നാരങ്ങാനീര് എന്നിവയുടെ കൂട്ട് ഇതിലേക്ക് ചേർക്കാം.. ശേഷം ഒരു നുള്ള് ഉലുവയും അല്പം മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കാം.. ഇനി അര ഗ്ലാസ് വെള്ളം കൂടി ഒഴിക്കണം.. തോൽ പൊളിച്ച് വച്ചിരിക്കുന്ന മുട്ട ഇതിലേക്കു ഇട്ട് കൊടുക്കാം.. വട്ടത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ചേർക്കണം.. ഒഴിച്ച വെള്ളം വറ്റി വരുമ്പോൾ തേങ്ങാപ്പാൽ ഒഴിക്കാം.. തേങ്ങാപ്പാലിനെ മസാല കൂട്ടുമായി യോജിപ്പിക്കാം.. നന്നായി ചൂടായി

വരുമ്പോൾ അടുപ്പത്ത് നിന്നും ഇറക്കി വയ്ക്കാം, ഇനി അല്പം വെളിച്ചെണ്ണ തൂവിയ ശേഷം രണ്ടുമിനിറ്റ് മൂടിവയ്ക്കാം.. അടിപൊളി എഗ്ഗ് മോളി തയ്യാറാണ്.. എല്ലാവരും തയ്യാറാക്കി നോക്കുമല്ലോ…