
ഉരുളക്കിഴങ്ങ് തീയൽ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ഉരുളക്കിഴങ്ങ്, സവാള, കുറച്ച് ചെറിയ ഉള്ളി, ആവശ്യമുള്ള പച്ചമുളക്, കറിവേപ്പില, കാശ്മീരി മുളകുപൊടി, കൂടാതെ മല്ലിപ്പൊടിയും, മഞ്ഞൾപൊടിയും, ഒരു നുള്ള് പെരുംജീരകവും നെല്ലിക്കാ വലുപ്പത്തിൽ വാളൻപുളിയും, അൽപം വെളിച്ചെണ്ണയും എടുക്കാം..ഇനി ഒന്നര കപ്പ് തേങ്ങ ചിരകിയത്, ആവശ്യത്തിന് ഉപ്പും എടുക്കാം…
ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ആക്കി വെക്കാം..പച്ചമുളക് നീളത്തിൽ കീറാം.

. ഒരു സവാള നീളത്തിൽ മുറിച്ച് വെക്കണം..
ഒരു പാനിലേക്ക് അല്പം എണ്ണ ഒഴിച്ച ശേഷം ചിരകിയ തേങ്ങ ഇട്ട് വറുത്തെടുക്കാം… തേങ്ങ ചെറിയ ബ്രൗൺ കളർ ആകുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടിയും, അൽപം മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർക്കാം… ഇനി ഒരു നുള്ള് പെരുംജീരകവും ചേർത്ത് നന്നായി ഇളക്കാം.. പൊടികൾ നന്നായി മൂത്ത് പച്ചമണം മാറുമ്പോൾ തീയിൽ നിന്ന് മാറ്റാം… തേങ്ങ വറുത്ത് കഴിഞ്ഞു തണുക്കാനായി മാറ്റി വെക്കാം… ഇനി നെല്ലിക്കാ വലുപ്പത്തിൽ വാളംപുളി എടുത്ത് വെള്ളത്തിൽ ഇടണം… വറുത്തെടുത്ത തേങ്ങ വളരെ സോഫ്റ്റ് ആയി അരച്ച് എടുക്കാം…ശേഷം ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, അരിഞ്ഞു വച്ചിരിക്കുന്ന 3 സവാള, അഞ്ചാറ് അല്ലി

വെളുത്തുള്ളി, രണ്ടുമൂന്ന് ചുവന്നുള്ളി, പച്ചമുളക്, എന്നിവ ചേർത്ത് വഴറ്റി എടുക്കാം.. നന്നായി വഴന്നുവരുമ്പോൾ അരിഞ്ഞ് ചെയ്യുന്ന ഉരുളക്കിഴങ്ങ് ചേർക്കാം, ഇനി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കാം…ഇത് നന്നായി തിളച്ചു വരുമ്പോൾ പുളി പിഴിഞ്ഞ് ചേർക്കാം… നന്നായി വെന്തു വരുമ്പോൾ നേരത്തെ അടച്ചു വച്ച തേങ്ങയുടെ കൂട്ട് ഇതിലേക്ക് ചേർക്കാം… ഇനി അല്പസമയം കൂടി അടച്ചു വെക്കാം, 5 മിനിറ്റ് കഴിഞ്ഞ് അരപ്പ് നന്നായി വെന്ത്, ചാറു കുറുകി വരുമ്പോൾ അടുപ്പത്തു നിന്ന് വാങ്ങാം… ഇനി ഒരു പാനിൽ രണ്ട് ടേബിൾസ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക… ശേഷം

വറ്റൽമുളകും ചെറിയ ഉള്ളിയിൻ കറിവേപ്പിലയും ഇടാം.. അതിനുശേഷം ഉരുളക്കിഴങ്ങിലേക്ക് ഒഴിക്കാം… അങ്ങനെ അടിപൊളി ഉരുളക്കിഴങ്ങ് തീയൽ തയ്യാർ ആണ്.. എല്ലാവരും ഉണ്ടാക്കി നോക്കുമല്ലോ….