
ഈ ഫോട്ടോയിൽ കാണുന്ന താരത്തെ ഒറ്റയടിക്ക് പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകില്ല കാരണം ഈ ഗ്രൂപ്പിൽ ഇതുവരെ നമ്മൾ ഈ നടി കണ്ടിട്ടില്ല എന്നതാണ് സത്യം. ഇത് മലയാളത്തിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലായ അമ്മയറിയാതെയിലെ അലീന ടീച്ചറാണ്. മലയാളത്തിൽ വേരുകളുള്ള ശ്രീതു ആദ്യമായി ഒരു മലയാള സീരിയലിൽ അഭിനയിച്ചത് അമ്മയെ അറിയാതെയിലാണ്. ചെന്നൈയിൽ വളർന്ന താരത്തിന് മലയാളം അത്രകണ്ടു ഒന്നും അറിയില്ലെങ്കിലും മലയാളത്തിൽ വേരുകളുള്ള താരം ആരാധകർ ഇപ്പോൾ താരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.


തമിഴിൽ തന്റെ കരിയർ ഭദ്രമാക്കിയ ശേഷം മലയാളത്തിലേക്ക് ഒരു അവസരം വന്നപ്പോൾ പരീക്ഷണാർഥത്തിൽ വന്നുചേർന്ന താരമാണ് ശ്രീതു എന്നാൽ മലയാള പ്രേക്ഷകർ താരത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അമ്മയറിയാതെ എന്ന സീരിയലിലെ മികച്ച അഭിപ്രായമാണ് മലയാളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ സീരിയലിലെ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീ പിന്നെ ആരാധകർ ഏറ്റെടുത്തിരുന്നു.


സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ആയി ആരാധകരെ സന്തോഷിപ്പിക്കാറു ഇടയ്ക്കിടയ്ക്ക് ലൈവിൽ വന്ന് ആരാധകരോട് സംസാരിക്കാനും താരം ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ താനും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചിത്രങ്ങളാണ് ഏവരുടെയും മനസ്സ് കീഴടക്കുന്നത്. ഇത്രയും വ്യത്യസ്തമായ ലുക്കിൽ ഇതുവരെ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറികഴിഞ്ഞു.
