ഇന്ന് ഒരു ഉത്തരേന്ത്യൻ പലഹാരം ആകാം. ഗോതമ്പ് കൊണ്ടുള്ള ഒരു അടിപൊളി പലഹാരം…ഇത് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ:-
അര കപ്പ് നെയ്യ്, 2 ടേബിൾ സ്പൂണ് ബദാം , 2 ടേബിൾ സ്പൂണ് അണ്ടിപ്പരിപ്പ്, പിസ്ത എന്നിവ..ഒരു കപ്പ് ഗോതമ്പ് പൊടി,1 ടേബിൾ സ്പൂണ് തേങ്ങാ ചിരകിയത്, മുക്കാൽ കപ്പ് ശർക്കര, അര ടീ സ്പൂണ്
ഏലക്കയ പൊടിച്ചത്…ഇത്
തയാറാക്കുന്ന വിധം..


ആദ്യം തന്നെ ഒരു ട്രൈയിൽ നല്ലപോലെ നെയ്യ് പുരട്ടി മാറ്റിവെക്കുക.. ട്രൈയുടെ ഉൾഭാഗം മുഴുവനും നെയ്യ് പറ്റുവാൻ ശ്രദ്ധിക്കണേ.. ഇനി നമുക്ക് ഒരു പാത്രത്തിലേക്ക് ബദാമും അണ്ടിപ്പരിപ്പും പിസ്തയും പൊടിച്ചു വെക്കാം..
ഇനി ഒരു പത്രം തീയിൽ വച്ചു ചൂടാക്കിയ ശേഷം അതിലേക്ക് നമ്മൾ എടുത്തു വച്ചിരിക്കുന്ന നെയ്യ് ഒഴിക്കാം… അതു ഉരുകിയ ശേഷം അതിലേക്ക് നമ്മൾ എടുത്തു വച്ച ഗോതമ്പ് പൊടി മെല്ലെ ചേർത്തു കൊടുക്കുക… ഗോതമ്പ് പൊടി നല്ല ബ്രൗണ് നിറം ആകുന്നത് വരെ വറക്കുക… അതിനു ശേഷം തീ കുറച്ചു ഒരു 15 മിനിറ്റ് നല്ല പോലെ ഇളക്കികൊണ്ടു ഇരിക്കുക…

ഗോതമ്പ് പൊടി നല്ല പാകമായി വന്നുകഴിഞ്ഞാൽ അതിലേക്ക് നേരത്തേ പൊടിച്ചു വച്ചിരിക്കുന്നവ എല്ലാം ചേർക്കുക. ശേഷം നന്നായി ഇളക്കുക… തുടർന്ന് തേങ്ങാ ചിരകിയതു ചേർത്ത് നല്ല പോലെ ഇളക്കുക.

ഇനി നമുക്ക് തീ അണച്ചു പാത്രം ഒരു 2 മിനിറ്റു തണക്കാനായി മാറ്റിവക്കാം. അതിനു ശേഷം അതിലേക്ക് ശർക്കര, ഏലക്കയ പൊടിച്ചത് എന്നിവ ചേർത്ത് നല്ല പോലെ ഇളക്കാം.

ഇതു നമ്മൾ നേരത്തെ തയാറാക്കിവച്ച ട്രൈയിലേക്ക് മാറ്റുക. ട്രൈയിൽ നല്ല പോലെ പരത്തുക. ചൂട് ആറുന്നതിനു മുന്നേ തന്നെ നമുക്ക് ഇഷ്ട്ടം ഉള്ള ആകൃതിയിൽ കത്തി ഉപയോഗിച്ചു മുറിക്കുക… അതിനു ശേഷം 2 മണിക്കൂർ തണുക്കുവാൻ മാറ്റിവെക്കുക…
സ്വദിഷ്ടമായ ഗുര് പാപടി തയാർ… സൗകര്യാർത്ഥം ഗർനിഷ് ചെയ്തു വിളമ്പാവുന്നതാണ്…