മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അദിതി രവി. കോളേജ് പഠനകാലത്ത് മോഡലിങ്ങിലേക്ക് കടന്ന് വന്ന അദിതി പിന്നീട് സിനിമാമേഘലയില്‍ തിളങ്ങുകയായിരുന്നു. അലമാര, കുട്ടനാടന്‍ മാര്‍പ്പാപ്പ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ വേഷങ്ങള്‍ മറക്കാന്‍ കഴിയില്ല.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ വ്യാജ വിവാഹ വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഒരു ഇന്റര്‍വ്യൂയില്‍ സഹോദരന്റെ വിവാഹത്തെക്കുറിച്ച് അദിതി

സംസാരിച്ചു. ഇതാണ് പിന്നീട് നടി വിവാഹിതയാവുന്നു എന്നതിലേക്ക് മാറിയത്. ആ സംഭവത്തിനു ശേഷം താന്‍ ഇന്റര്‍വ്യൂ കൊടുക്കാറില്ലെന്നും ഫോണ്‍കോളുകള്‍ എടുക്കാറില്ലെന്നും അദിതി പറഞ്ഞു.
അതേസമയം നടിയുടെ ഏറ്റവും പുതിയ ചിത്രമാണ് പത്താം വളവ്. ഇന്ദ്രജിത്തും ,സുരാജ് വെഞ്ഞാറമൂടും, ആണ് ഇതിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുക്തയുടെ മകള്‍ കിയാരയും ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തില്‍

എത്തുന്നുണ്ട്. അതേസമയം താന്‍ ഇതുവരെ ചെയ്തതില്‍ നിന്നും തികച്ചും വേറിട്ട കഥാപാത്രമാണ് ഇതെന്ന് നടി നേരത്തെ പറഞ്ഞിരുന്നു.
എം.പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിലാഷ് പിള്ളയാണ് തിരക്കഥ. യു.ജി.എം എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, സ്വാസിക, സുധീര്‍ കരമന, നിസ്താര്‍ അഹമ്മദ്, അജ്മല്‍ അമീര്‍ എന്നിവരും പത്താം വളവില്‍ അഭിനയിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കൂടിയാണ് അഥിതി രവി. താരം പങ്കു വയ്ക്കുന്ന ചിത്രങ്ങൾ ഒകെ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.