
നമ്മുടെ ഭക്ഷണ ക്രമത്തിൽ വളരെ പ്രധാന പെട്ട ഒരു സ്ഥാനം ബ്രഡിന് ഉണ്ട്. എന്നാൽ പിന്നെ നമുക്ക് അതൊന്നു വീട്ടിൽ തയാറാക്കുവാൻ പറ്റുമോ എന്ന് നോക്കികൂടെ? ഓവൻ ഇല്ല എന്നായിരിക്കും അല്ലെ? അത് ഒന്നും ഒരു പ്രേശ്നമല്ലന്നെ…
ബ്രഡ് വീട്ടിൽ എങ്ങനെ ഉണ്ടാക്കുവാൻ ആവശ്യമയ സാധനങ്ങൾ: മുക്കാൽ കപ്പ് വെള്ളം, 2 ടേബിൾ സ്പൂണ്
പഞ്ചസാര, 2 ടിസ് സ്പൂണ് യിസ്റ്റ്, മൈദ 2 കപ്പ് ഇനി 1 ടേബിൾ സ്പൂണ്
പാൽ പൊടി , അൽപ്പം

ഉപ്പ് , എണ്ണ, പാൽ, എള്ള് എന്നിവയും എടുത്താൽ നമ്മുക്ക് പണിപ്പുരയിലേക്ക് കടക്കാം…
തയാറാക്കുന്ന വിധം:
ഒരു പാത്രത്തിലേക്ക് എടുത്തു വച്ചിരിക്കുന്ന വെള്ളം ഒഴിക്കുക. അതിലേക്കു രണ്ട് ടേബിൾ സ്പൂണ് പഞ്ചസാര ചേർക്കുക, ശേഷം 2 ടീസ്പൂൺ യീസ്റ്റ് ഇടുക. ഇതു ഒന്നു നന്നായിട്ട് ഇളക്കുക.. എന്നിട്ട് 5 മിനിറ്റു മാറ്റിവെക്കുക… പാത്രം മൂടിവെക്കണം കേട്ടോ…
ശേഷം, ഇതേ പാത്രത്തിലേക്ക് തന്നെ മൈദ, പാൽ പൊടി, ഉപ്പ്, അൽപ്പം എണ്ണ എന്നിവ ചേർക്കുക…

എന്നിട്ടു നല്ല പോലെ കുഴക്കുക.. ചപ്പാത്തി മാവിന്റെ പരുവം ആകുന്നവരെ കുഴക്കുക.. ശേഷം ഒരല്പം എണ്ണ മുകളിലൂടെ ഒഴിച്ചു കൊടുക്കുക. അതിനു ശേഷം വീണ്ടും ഇതു മൂടി വെക്കുക… ഏകദേശം ഒരു മണിക്കൂർ എങ്കിലും മാറ്റി വെക്കണം.. അല്പം ചൂടുള്ളയിടത് വെക്കുന്നത് ആവും നല്ലത്.. കുറച്ചു സമയം കഴിഞ്ഞ് 2 മിനിറ്റ് നേരം ഒന്നുകൂടെ നല്ല രീതിയിൽ കുഴക്കുക… ശേഷം ഒരു ഫ്രൈയ്പാനിൽ നല്ല പോലെ എണ്ണ തടവിയ ശേഷം മാവ് അതിലേക്കു മാറ്റുക.. പാനിന്റെ വിസ്തൃതിക്കു അനുസൃതമായി ഒന്നു പരത്തി കൊടുക്കുക…ശേഷം 15 മിനിറ്റു നേരം മൂടി അല്പം ചൂടുള്ളയിടത് മാറ്റിവെക്കുക.

ആ മാവിന്റെ മുകളിലേക്ക് അല്പം പാൽ ബ്രഷ് ചെയ്ത് കൊടുക്കുക… കൂടെ ഒരല്പം എള്ള് കൂടെ ഉണ്ടെങ്കിൽ ഇട്ട് കൊടുക്കുന്നത് നല്ലതാണ്… ഇനി ഒരു ദോശ കല്ലു പോലുള്ള പാത്രം അടുപ്പിൽ വെച്ച ശേഷം അതിന്റെ മുകളിൽ ഫ്രൈയ്പാനോട് കൂടെ മാവ് വെക്കുക. മുടി വെക്കുവാൻ മറക്കരുത്. 10 മിനിറ്റു അങ്ങനെ ചെറു ചൂടിൽ വെക്കുക. ശേഷം മറച്ചിടുക. എന്നിട്ടു 5 മിനിറ്റു വേവിക്കുക. എന്നിട്ടു അടുപ്പിൽ നിന്നും ഇറക്കി ഒരു തുണി ഇട്ടു 5 മിനിറ്റു മൂടി വെക്കുക…
നമ്മുടെ വീട്ടിലെ ബ്രഡ് കഴിക്കുവാൻ തയാറായി കഴിഞ്ഞു. അപ്പോൾ എങ്ങനെ ആണ്? ഒരു സെറ്റ് ബ്രഡ് അങ്ങു ഉണ്ടാക്കുവല്ലേ?…
