നമ്മൾ ഇവിടെ തന്നെ പറയുന്ന പല വിഭവങ്ങളുടെയും പ്രധാന ഒരു ചേരുവയാണ് നെയ്യ് അല്ലെങ്കിൽ വെണ്ണ. എപ്പോളും ഇത് കടയിൽ പോയി വാങ്ങുക അത്ര പ്രായോഗികമല്ല. അല്ലെ?
ആദ്യം വെണ്ണ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെ എന്ന് നോക്കാം..
ഒരു ലിറ്റർ പാൽ , ഉപ്പിടാത്ത തൈര്/മോര്, പിന്നെ ഒരു നുള്ള് മഞ്ഞൾ പൊടിയും മതിയാവും…
ആദ്യം നമ്മൾ എടുതിരിക്കുന്ന പാൽ തിളപ്പിക്കുക.. തിളപ്പിച്ച ശേഷം അതിൽ നിന്നുണ്ടാകുന്ന പാൽ

പാട ആണ് നമ്മൾക്കു ആവശ്യമുള്ള സാധനം… പാൽ തിളച്ചു പൊങ്ങിയൽ തീ കുറച്ചിട്ടു ഒരു മിനിറ്റ് കൂടെ ഒന്നു ചൂടാക്കുക. എന്നിട്ടു കുറച്ചു നേരം മാറ്റിവെക്കുക.. ഫ്രിഡ്ജിലോ മറ്റോ കുറച്ചു മണിക്കൂറുകൾ വെച്ചാൽ അത്രയും നല്ലത്…
നല്ല പോലെ ചൂടാറിയ പാലിന്റെ മുകളിലെ പാൽ പട ഒരു സ്പൂണ് ഉപയോഗിച്ചു കോരി ഉപ്പിടാത്ത മോരോ തൈരോ ഒഴിച്ചു വച്ചിരിക്കുന്ന പാത്രത്തിലേക്ക് മാറ്റുക.. ഇതു 24 മണിക്കൂർ അങ്ങനെ ഇരിക്കണം. ഫ്രിഡ്ജിലോ മറ്റോ വെക്കരുത്, സാധാരണ താപനിലയിൽ തന്നെ ഇത് വെക്കുവാൻ ശ്രദ്ധിക്കണം.
24 മണിക്കൂറിന് ശേഷം നമുക്ക് അടുത്ത കാര്യങ്ങളിലേക്ക് പോകാം.. ഒരു 2 ആഴ്ച വരെ

പാൽ തിളപ്പിച്ച് പാട എടുക്കാം.. അത്രെയും ദിവസത്തെ ഒന്നിച്ചു ചെയ്യുന്നത് ആണ് നല്ലത്… അങ്ങനെ ആണ് ചെയ്യുന്നത് എങ്കിൽ ആദ്യത്തെ ദിവസം 24 മണിക്കൂർ പുറത്തു വെക്കുക… ശേഷം ഫ്രിഡ്ജിൽ വെക്കുക… നമ്മൾ അടുത്ത നടപടിയിലേക്കു പോകുന്നതിനു മുന്നേ 24 മണികൂർ പിന്നെയും പുറത്തു വെക്കുവാൻ ശ്രദ്ധിക്കുക…
ആവിശ്യത്തിന് അളവ് ആകുമ്പോൾ ഇതു മിക്സിയിൽ ഇട്ടു അടിച്ചെടുക്കുക… തണുത്ത വെള്ളമോ ഐസോ കൂടെ ഉപയോഗിക്കുന്നത് വെണ്ണ ഉരുകുവാതിരിക്കുവാൻ സഹായിക്കും…എന്നിട്ട് ഒരു മിനിറ്റ് മിക്സിയിൽ ഇട്ടു അടിക്കുക…ഇപ്പോൾ മോരും വെണ്ണയും 2 ആയി മാറുന്നത് കാണാം… അതിൽ നിന്നും മോര് വേറെ ഒരു

പാത്രത്തിലേക്ക് മാറ്റുക. വെണ്ണ ആലുത്തു പോകാതെ ഇരിക്കുവാൻ 1, 2 ഐസ് ഇട്ട് കൊടുക്കാം…
ഇനി കൈ ഉപയോഗിച്ചോ സ്പൂണ് ഉപയോഗിച്ചോ വെണ്ണ ഒന്നിച്ചക്കാം… ഊറിവരുന്ന മോര് മാറ്റുക. ഇനി വെണ്ണ നല്ല പോലെ കഴുകുക. വെള്ളം ഒഴിച്ചു നല്ല പോലെ ഇളക്കുക. ഒരു 3 പ്രാവിശ്യം എങ്കിലും കഴുകിയെടുക്കുക. വെണ്ണ തയ്യാർ…
ഇനി നമുക്ക് നെയ്യ് തയ്യാറാക്കാം. നല്ല അടികട്ടി ഉള്ള ഒരു പാത്രത്തിൽ തയാറാക്കിയ വെണ്ണ ഇട്ടു അതിലേക് ഒരു നുള്ളു മഞ്ഞൾ പൊടി ഇടുക.. ഇടത്തരം ചൂടിൽ ഇതു വെക്കുക.. പതുക്കെ അലുത്തു വെണ്ണ നെയ്യ് ആകുന്നതാണ്.. ഏകദേശം 45 മിനിറ്റു ഒക്കെ ആകുമ്പോൾ നെയ്യ് നല്ല പോലെ തെളിഞ്ഞു വരും.. പാത്രത്തിന്റെ അടിയിൽ ഊറുന്നവയുടെ നിറം കടും ബ്രൗണ് ആകുമ്പോൾ

തീ അണച്ചു തണുക്കാനായി മാറ്റിവെക്കാവുന്നതാണ്..
ചൂട് അറികഴിഞ്ഞാൽ അരിപ്പ ഉപയോഗിച്ചു അരിച്ചു ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്…
ഇഷ്ടമുള്ള എല്ലാവരും ഉറപ്പായും തയ്യാറാക്കി നോക്കണേ…