മലയാളികൾക്ക് സുപരിചിതയായ നടിയാണ് വിൻസി അലോഷ്യസ്. നിരവധി ആരാധകർ താരത്തിനുണ്ട്. വികൃതി എന്ന ചിത്രത്തിലൂടെയാണ് വിൻസി മലയാളത്തിൽ അരങ്ങേറുന്നത്. പിന്നീട് താരത്തിനെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ് എന്ന ചിത്രത്തിലൂടെയാണ് വിൻസി ബോളിവുഡിൽ അരങ്ങേറുന്നത്.
ആദിവാസി പ്രശ്നങ്ങൾ കൂടി ചർച്ച ചെയ്യുന്ന ഒരു ചിത്രമാണ് ഇത്. ജീവചരിത്ര സംബന്ധിയായ സിനിമയാണ്. റിലീസ്

എങ്ങനെയായിരിക്കുമെന്ന് പറയാറായിട്ടില്ല. രാജ്യാന്തര ചലച്ചിത്ര മേളകളിലേക്ക് ചിത്രം അയക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഏതാണ്ട് എട്ടു സംസ്ഥാനങ്ങളിൽനിന്നുള്ള അഭിനേതാക്കൾ ചിത്രത്തിലുണ്ട് എന്നും താരം പറയുന്നു. മലയാളിയായ ഷെയ്സൺ ഔസേപ്പ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇദ്ദേഹം മുംബൈ കേന്ദ്രീകരിച്ചാണ് കൂടുതലും സിനിമ ചെയ്യുന്നത് എന്ന് വിൻസി പറയുന്നു. ഏതാണ്ട് ഒരു മാസത്തോളം ഉള്ള ഷൂട്ട് ഉണ്ടായിരുന്നു. മുംബൈ പൂനെ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത്. സോളമൻ റെ തേനീച്ചകൾ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച്

പങ്കെടുക്കാൻ കഴിയാതിരുന്നത് അതിനാലാണ്.
ഒരു മലയാളി കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് താരം പറയുന്നു. ഹിന്ദി പഠിച്ചെടുക്കുക എന്നത് വെല്ലുവിളി തന്നെയായിരുന്നു. എന്നാൽ അവർ അതിൽ സഹായിക്കാമെന്ന് ഉറപ്പു വന്നതോടെ താൻ ഒക്കെ പറഞ്ഞു. എഡി രഞ്ജൻ എബ്രഹാം സാർ ആണ് ഈ സിനിമയുടെ പ്രോജക്ട് ഹെഡ്. അവസരം ലഭിക്കുന്നത് അദ്ദേഹം വഴിയാണ്. സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത് ദേശീയ പുരസ്കാര ജേതാവ് കൂടിയായ മഹേഷ് റാണ ആണ്.