നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷവും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന പേരാണ് സാമന്തയുടേത്. വിവാഹ മോചന ശേഷം ഓരോ പൊതുപരിപാടികളിലും അതീവ ഗ്ലാമറസ് വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇത് കണ്ട് കുരുപൊട്ടിയ വിമര്‍ശകര്‍ക്ക് തക്കതായ മറുപടിയുമായി എത്തിയിരിക്കുകയാണ് സാമന്ത. ക്രിട്ടിക്‌സ് അവാര്‍ഡ്‌സില്‍ പങ്കെടുത്ത താരത്തിന്റെ വസ്ത്രത്തിനെതിരെ വിദ്വേഷ കമന്റുകള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സാമന്തയുടെ പ്രതികരണം. വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് എന്നാണ് സെന്നിന്ത്യന്‍ താരസുന്ദരി സാമന്ത

പറയുന്നത്. നടിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു….’വിധിക്കപ്പെടുക എന്നതിന്റെ അര്‍ത്ഥം ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് വ്യക്തമായി അറിയാം. സ്ത്രീകള്‍ പല തരത്തില്‍ വിലയിരുത്തപ്പെടാറുണ്ട്. നിറം, വിദ്യാഭ്യാസം, സാമൂഹിക ചുറ്റുപാട് അങ്ങനെ ഒരു നീണ്ട ലിസ്റ്റുണ്ട്.
വസ്ത്രത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരു വ്യക്തിയെപ്പറ്റി പെട്ടന്നൊരു ധാരണയുണ്ടാക്കുക എളുപ്പമുള്ള കാര്യമാണ്. ഇത് 2022 ആണ്. ഇപ്പോഴെങ്കിലും സ്ത്രീകളെ വിലയിരുത്തുന്നതില്‍ ശ്രദ്ധിക്കാതെ

സ്വയം മെച്ചപ്പെടുന്നതില്‍ ശ്രദ്ധിക്കാനാവില്ലേ. നമ്മുടെ ആദര്‍ശങ്ങള്‍ മറ്റുള്ളവരിലേക്ക് കേന്ദ്രീകരിക്കുന്നത് ആര്‍ക്കും ഗുണമുണ്ടാകില്ല. സ്വയം വിലയിരുത്തല്‍ നടത്തുന്നതാണ് പരിണാമം’. സാമന്ത കുറിച്ചു… വിവാഹ മോചന ശേഷം കരിയറിന്റെ പുതിയ പടവുകള്‍ താണ്ടിയിരിക്കുകയാണ് സാമന്ത. നടിയുടെ പുഷ്പ എന്ന സിനിമയിലെ ഐറ്റം നമ്പറും ഏറെ ചര്‍ച്ചയായിരുന്നു. അതേസമയം, വിഘ്‌നേശ് ശിവന്‍ എഴുതി സംവിധാനം ചെയ്യുന്ന കാതുവാക്കിലെ രണ്ടു കാതല്‍ എന്ന ചിത്രമാണ് സാമന്തയുടേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.