


മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് ആയിരുന്നു താരം നടത്തിയത്. രണ്ടാംവരവിലും നല്ല അവസരം ഈ നടിക്ക് സിനിമയില്‍ ലഭിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മംമ്ത പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷന്നേരം കൊണ്ട് വൈറല്‍ ആവാറുണ്ട്.ഈ അടുത്ത് നടി ഒരു എഫ് എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. നടി പറഞ്ഞ വിവാദ പ്രസ്താവന ഇങ്ങനെയാണ്.
സ്വയം ഇരയാകൽ വലിയ താത്പര്യമുള്ള നാടാണ് നമ്മുടേത്. സ്വയം ഇരയാകുന്നത് സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ട്. എത്രകാലമാണ് ഇവർ ഇതേ പാട്ടുപാടിക്കൊണ്ടിരിക്കുകയെന്ന് അവര്‍



ചോദിക്കുന്നു. ഇരയാണെന്ന രീതിയിൽ നിൽക്കാതെ സ്ത്രീയെന്ന നിലയിൽ അഭിമാനത്തോടെ, ഒരുദാഹരണമായി ജീവിക്കുകയാണ് വേണ്ടതെന്ന് മംമ്ത പറയുന്നു. ‘സ്ത്രീയെന്ന രീതിയിൽ പല കാര്യങ്ങളിലും നമ്മൾ ബുദ്ധിശക്തി ഉപയോഗിക്കുന്നുണ്ട്. എന്തുകൊണ്ട് അതെല്ലാം വിട്ട് ചില കാര്യങ്ങളിൽ നമ്മൾ വിമത ശബ്ദമുയർത്തുന്നതെന്നും നടി ചോദിച്ചു. ‘ഈ തലമുറയിലെ സ്ത്രീകൾ ചില മാറ്റങ്ങൾക്ക് തുടക്കമിടുന്നുണ്ടെന്ന് ഞാനെപ്പോഴും പറയുന്നതാണ്. അതിൽ അഭിമാനിക്കണമെന്നാണെന്നും മംമ്ത നിലപാട് വ്യക്തമാക്കി. സ്ത്രീകൾ വിവാഹമോചനത്തിന് ശേഷം



വേർപിരിഞ്ഞ് അവരുടെ മുൻ ഭർത്താക്കന്മാരുടെ ജീവിതം നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് മംമ്ത. പുരുഷന്മാരെ ഉപേക്ഷിച്ചതിന് ശേഷം സ്ത്രീകൾ പിന്നീട് അവരെ സമാധാനത്തോടെ ജീവിക്കാനും മുന്നോട്ട് പോകാനും സമ്മതിക്കുന്നില്ലെന്നും മംമ്ത അഭിമുഖത്തിൽ പറഞ്ഞു, ഇതൊക്കെ സമൂഹത്തില്‍ നടക്കുന്ന കാര്യമാണെന്നും മംമ്ത പറഞ്ഞിരുന്നു.
മംമ്തയുടെ സ്റ്റേറ്റ്മെൻ്റുകൾക്ക് സോഷ്യൽ മീഡിയയിൽ വിമർശനപ്പെരുമഴയാണ് ലഭിക്കുന്നത്. അയിൽ എം എന്ന സോഷ്യൽ മീഡിയ യൂസർ കുറിച്ച നിലപാട് മംമ്തയുടെ സ്റ്റേറ്റ്മെൻ്റുകളെ നിഷ്കരുണം വിമർശിക്കുന്നതാണ്.