തെന്നിന്ത്യൻ താര സുന്ദരി ആയ ഐശ്വര്യ മേനോൻ  ഇപ്പോൾ തനിക്കുണ്ടായ ബോഡിഷെമിംഗിനെ  കുറിച്ചാണ് തുറന്നു പറയുന്നത്. തന്റെ ബാല്യകാലത്തു തനിക്കു നിരവധി പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടിട്ടുണ്ട് കൂടാതെ മോശപ്പേരുകൾ വിളിക്കുകയും ചെയ്യ്തിട്ടുണ്ട്. കുട്ടിക്കാലത്തു തനിക്കു നല്ല വണ്ണം ഉണ്ടായിരുന്നു, എന്നാൽ പിന്നീട് താൻ കൂടുതൽ ഫിറ്റ്നസ്സിൽ ശ്രെദ്ധ  കൊടുക്കുകയും ചെയ്യ്തു. കുട്ടിക്കാലത്തു തനിക്കു വണ്ണം ഉള്ളതിനാൽ തന്നെ മൈദകൊണ്ട് ഉരുട്ടി ആണോ നടക്കുന്നതു എന്നിങ്ങനെ രീതിയിലുള്ള കളിയാക്കലുകൾ ഉണ്ടായിരുന്നു.തന്നെ നോക്കി

പരിഹസിക്കുന്നത് കാണുമ്പൊൾ വളരെ വിഷമം തോന്നിയിട്ടുണ്ട്. അന്ന് ഞാൻ വളരെ പാവം ആയിരുന്നു അതുകൊണ്ടു തന്നെ വളരെ സങ്കടം തോന്നിയിരുന്നു. എന്നാൽ ഞാൻ അന്നേ  വിചാരിച്ചു ഇനിയും ഞാൻ എന്റെ ശരീരം ശ്രെദ്ധിക്കുമെന്നു. ഒരിക്കലും വണ്ണം ഞാൻ ആഗ്രഹിച്ചിട്ടില്ലായിരുന്നു. അങ്ങനെയാണ് ഫിറ്റ്നെസ്സുമായി മുന്നോട്ടു പോകുന്നത്. എന്തായലും അതിനു ശേഷം ഞാൻ മെലിയുകയും ചെയ്യ്തു, പിന്നീട് എന്റെ ആരോഗ്യം പ്രധാനം ആണ് എന്ന്

ഞാൻ ചിന്തിച്ചു.അതോടു ഞാൻ വർക്ക് ഔട്ട് ചെയ്യാൻ തീരുമാനിച്ചു, മറ്റൊരാളെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി എനിക്ക് മെലിയ്യേണ്ട കാര്യമില്ല. എന്നെ കളയാക്കിയവരോട് ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുകയാണ് കാരണം അവർ അന്ന് അങ്ങനെ എന്നെ കളിയാക്കിയതുകൊണ്ടാണ് ഞാൻ ഇന്ന് ഈ രീതിയിൽ ആയതു ഐശ്വര്യ മേനോൻ പറയുന്നു.വേഴം എന്ന തമിഴ്ചി ത്രത്തിൽ ആണ് താരം അവസാനമായി അഭിനയിച്ചത്.