തെന്നിന്ത്യൻ സിനിമയിലെ സുപരിചിത മുഖമായിരിക്കും ഷംന കാസിം. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം സജീവം. ഈ ഭാഗങ്ങളിലും താരത്തിന് ആരാധകരും നിരവധി. ഇപ്പോഴിതാ ഒരു അനുഭവം വെളിപ്പെടുത്തുകയാണ് ഷംന. ഒരു സിനിമയിലേക്ക് ക്ഷണിച്ചതും പിന്നീട് താരം അത് നിരസിക്കാൻ ഉണ്ടായ കാരണവുമാണ് ഷംന തന്നെ വെളിപ്പെടുത്തുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്.
ഒരു വലിയ പ്രൊജക്റ്റിൽ തനിക്ക് പ്രധാന വേഷം ലഭിച്ചു. പക്ഷേ ഒരു ചെറിയ പ്രശ്നം ഉണ്ടായിരുന്നു. ഒരു രംഗത്തിൽ നഗ്നയായി

അഭിനയിക്കണം. ആ ഒരു കാരണം കൊണ്ട് മാത്രം താൻ ആ സിനിമ നിരസിച്ചു. കാരണം അത്തരം രംഗങ്ങളിൽ താൻ അഭിനയിക്കില്ല. തനിക്ക് അത് ചെയ്യാൻ കഴിയില്ല. അത്തരം സീനുകളിൽ താൻ അഭിനയിക്കില്ലെന്നും നടി വ്യക്തമാക്കുന്നു.
എത്ര വലിയ സിനിമയാണെങ്കിലും അങ്ങനെ അഭിനയിക്കാൻ തനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. താൻ തനിക്കുതന്നെ ചില നിയന്ത്രണങ്ങൾ വെച്ചിട്ടുണ്ട്. വലിയ ഒരു

ഓഫർ ആയിരുന്നു അത്. പക്ഷേ ആത്മവിശ്വാസം ഇല്ലാതെ അഭിനയിച്ചാൽ ആ സിനിമയെ തന്നെ അത് നശിപ്പിക്കാൻ കാരണമാകും. നൃത്തത്തിലും സിനിമയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ആളാണ് താൻ.
തൻറെ രണ്ടു കണ്ണുകളാണ് സിനിമയും നൃത്തവും. ആദ്യമൊക്കെ കൂടുതലിഷ്ടം നൃത്തത്തോട് ആയിരുന്നു. പിന്നീട് സിനിമയോടും ഇഷ്ടമായി. ഇപ്പോൾ രണ്ടും ഇഷ്ടപ്പെട്ടതാണ്. വിവാഹത്തിനുശേഷം സിനിമാജീവിതം അവസാനിപ്പിക്കണം എന്ന് വിചാരിക്കും. പക്ഷേ അത് വിചാരം മാത്രമാണ് എന്നും താരം പറയുന്നു.